നിവിന്‍ പോളിയുടെ പുതിയ ചിത്രം പടവെട്ടിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു


പുതിയ ചിത്രം 'പടവെട്ടി' പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കു വെച്ചിരിക്കുകയാണ് നടന്‍ നിവിന്‍ പോളി. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'പടവെട്ട്'. അദിതി ബാലനാണ് ചിത്രത്തിലെ നായിക. ഒരു പൊളിറ്റിക്കല്‍ ഡ്രാമയായ ചിത്രം 2022 ല്‍ പ്രദര്‍ശനത്തിനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

'' സംഘര്‍ഷത്തിന്റെ കഥ, പോരാട്ടം... അതിജീവനം... മനുഷ്യന്‍ ഉള്ളടത്തോളം കാലം പോരാട്ടം തുടരും,'' പോസ്റ്റര്‍ പങ്കുവച്ച് നിവിന്‍ കുറിച്ചു. ''ആദ്യം കേട്ടപ്പോള്‍ തന്നെ എന്നെ വളരെയധികം സ്വാധീനിച്ച ഒരു കഥയാണ് ഇത്. രണ്ടാമതും ലഭിക്കുന്ന അവസരങ്ങളുടെയും തെറ്റിനെതിരെ നില്‍ക്കാനുള്ള മനോബലം ഉണ്ടാക്കുന്നതിന്റെയും കഥയാണിത്. കഥാഗതിയും വികാരങ്ങളും കഥാപാത്രങ്ങളുടെ മനോഹരമായ ചിത്രീകരണവും പ്രേക്ഷക മനസ്സില്‍ സ്വീകാര്യത നേടുമെന്ന് ഞാന്‍ ശക്തമായി വിശ്വസിക്കുന്നു,'' നിവിന്‍ പറയുന്നു.

ആന്‍ഡ്രോയ്ഡ് കുത്തപ്പന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'കനകം കാമിനി കലഹം' ആണ് റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു നിവിന്‍ ചിത്രം. സുധീഷ് , ജാഫര്‍ ഇടുക്കി, ജോയ് മാത്യു, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് തുടങ്ങി വലിയ താരനിര തന്നെ നിവിനോടൊപ്പം അഭിനയിക്കുന്നുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media