സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
കൊച്ചി: സ്വര്‍ണ വില വീണ്ടും ഇടിഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,600 രൂപയാണ് വില. ഒരു ഗ്രാമിന് 4,575 രൂപയും. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 36,960 രൂപയായിരുന്നു വില. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഇടിഞ്ഞ് 1,840 ഡോളറില്‍ എത്തി.
ജനുവരി ഒന്നിന് 37,440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വില. ജനുവരി 5,6 തിയതികളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 38,400 രൂപയായിരുന്നു വില.