ബംഗളൂരുവില്‍ സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു
ബംഗളൂരു: ബംഗളൂരുവില്‍ സ്ഫോടനം. ചാമരാജ്പേട്ടിലുളള ട്രാന്‍സ്പോര്‍ട്ട് കമ്പനിയുടെ ഗോഡൗണിലാണ് സ്ഫോടനം നടന്നത്. മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പ്രദേശത്ത് നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ബോംബ് ഡിസ്പോസല്‍ യൂണിറ്റും ഡോഗ് സ്‌ക്വാഡും പ്രദേശത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി