അധ്യയനം ഒക്ടോബര്‍ മുതല്‍; കുവൈറ്റില്‍ സ്‌കൂളുകള്‍ അണുനശീകരിക്കാന്‍ നടപടികള്‍ തുടങ്ങി
കുവൈറ്റ് സിറ്റി: ഓക്ടോബര്‍ മൂന്നു മുതല്‍ കുവൈറ്റില്‍ വിദ്യാലയങ്ങള്‍ തുറക്കും. ഇതിന്റെ മുന്നോടിയായി രാജ്യത്തെ 900 വിദ്യാലയങ്ങളില്‍ അണുനശീകരണം നടത്താനുള്ള നടപടികള്‍ തുടങ്ങി. ആരോഗ്യ മന്ത്രാലയവും വിദ്യഭ്യാസ മന്ത്രാലയവും ചേര്‍ന്നാണ് അണുനശീകരണം നടത്തുക.
ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഹൈസ്‌കൂള്‍ തലത്തിലെ അധ്യാപകരും അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാരും സെപ്തംബര്‍ 19 മുതലും മറ്റു തലങ്ങളിലെ അധ്യാപകരും ജീവനക്കാരും സെപ്തംബര്‍ 26 മുതലും സ്‌കൂളുകളിലെത്തിത്തുടങ്ങണം. വിദ്യാര്‍ത്ഥികളെ രണ്ട് ഗ്രൂപ്പുകളാക്കി ഓരോ ഗ്രൂപ്പും ഒന്നിടവിട്ട ദിവസങ്ങളില്‍ സ്‌കൂളിലെത്തുന്ന രീതിയാണ് ആദ്യ ഘട്ടങ്ങളില്‍ അവലംബിക്കുക.