പ്രിയപ്പെട്ട ഓരാളെ എനിക്ക് നഷ്ടമായി:  മമ്മൂട്ടി
 


വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നുവെന്ന് കെപിഎസി ലളിതയുടെ വിയോഗത്തില്‍  മമ്മൂട്ടി. ''വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു  വിട്ടു പോകാത്ത ഓര്‍മ്മകളോടെ ആദരപൂര്‍വ്വം'' എന്നാണ് മമ്മൂട്ടി തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങളില്‍ തനിക്കൊപ്പം അഭിനയിച്ച, വ്യക്തി ജീവിതത്തിലും ഹൃദയബന്ധം പുലര്‍ത്തിയിരുന്ന കെപിഎസി ലളിതയെ അവസാനമായി കാണാന്‍ മമ്മൂട്ടിയെത്തി. തൃപ്പൂണിത്തുറ  ക്ലബ് ഹൗസിലെ ഹാളിലെത്തിയാണ് പ്രിയനടിക്ക് മമ്മൂട്ടിയെത്തി അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. 
ഐസ്‌ക്രീം, തന്ത്രം, പ്രണാമം, കിഴക്കന്‍ പത്രോസ്, മനു അങ്കിള്‍, മതിലുകള്‍, ദ്രോണ, ക്രോണിക് ബ്ചലര്‍, ഭീഷ്മ പര്‍വം...മമ്മൂട്ടിയും കെപിഎസി ലളിതയും ഒരുമിച്ചെത്തിയ ചിത്രങ്ങള്‍ നിരവധിയാണ്. വളരെ വളരെ പ്രിയപ്പെട്ട ഒരാളെയാണ് നഷ്ടമായതെന്ന് നടന്‍ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. താരത്തിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകള്‍.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media