സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ് . ശനിയാഴ്ച്ച പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞു. പവന് 36,600 രൂപയാണ് ഇന്ന് സ്വര്‍ണവില. ഗ്രാമിന് വില 4,575 രൂപ. ജൂണ്‍ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 36,400 രൂപയാണ് (ജൂണ്‍ 4). ഏറ്റവും ഉയര്‍ന്ന നിരക്കാകട്ടെ - 36,960 രൂപയും (ജൂണ്‍ 3).
ഇന്ന് ആഗോള കമ്പോളത്തിലുള്ള സ്വര്‍ണവിലയില്‍ കാര്യമായ ചലനങ്ങളില്ല. ഔണ്‍സിന് 1,896 ഡോളര്‍ എന്ന നിരക്കില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നു. പോയമാസം 1,912.50 ഡോളര്‍ വരെയും സ്വര്‍ണം ഉയര്‍ന്നിരുന്നു. മറ്റു വിലയേറിയ ലോഹങ്ങള്‍ പരിശോധിച്ചാല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.1 ശതമാനം കൂടി 28.15 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ നിരക്കില്‍ മാറ്റമില്ല. 1,150 ഡോളര്‍ നിലവാരത്തില്‍ പ്ലാറ്റിനം ഇടപാടുകള്‍ നടത്തുകയാണ്.