ന്യൂനപക്ഷ സ്‌കോളര്‍ഷിപ് ; ആനുകൂല്യം നഷ്ടമാകില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം:ന്യൂനപക്ഷ സ്‌കോളര്‍ ഷിപ്പില്‍ നിലവില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ അനാവശ്യ തര്‍ക്കമുയര്‍ത്തി സാമുദായിക സ്പര്‍ധ ഉണ്ടാക്കരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനിടെ ന്യൂന പക്ഷ സ്‌കോളര്‍ഷിപുകളുടെ എണ്ണം കുറയ്ക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അഭിപ്രായപ്പെട്ടു. മറ്റ് ന്യൂന പക്ഷ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തില്‍ യുഡിഎഫിന് ഒറ്റ അഭിപ്രായമാണെന്നും സംഭവത്തില്‍ യു ഡി എഫില്‍ ആശയകുഴപ്പം ഇല്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.