പതിമൂന്നാം കമാന്‍ഡര്‍ തല ചര്‍ച്ച പരാജയം; 
ചൈന നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് ഇന്ത്യ


ദില്ലി: ഇന്ത്യ - ചൈന കമാന്‍ഡര്‍ തല ചര്‍ച്ച പരാജയം. ചുഷുല്‍ - മോല്‍ഡോ അതിര്‍ത്തിയില്‍ വച്ച് നടന്ന പതിമൂന്നാം കമാന്‍ഡര്‍ തല ചര്‍ച്ച പരാജയപ്പെട്ടതായി ഇന്ത്യ  അറിയിച്ചു. കിഴക്കന്‍ ലഡാക്കില്‍ നിന്നുള്ള പിന്‍മാറ്റത്തിന് ചൈന തയ്യാറായില്ല.

ഇന്നലെ പത്തരയ്ക്കാണ് ചര്‍ച്ച തുടങ്ങിയത്, വൈകിട്ട് ആറ് മണിയോടെ തന്നെ ചര്‍ച്ച അവസാനിക്കുകയും ചെയ്തു. പ്രശ്‌ന പരിഹാരത്തിനുള്ള ഒരു നിര്‍ദ്ദേശവും ചൈന മുന്നോട്ടു വച്ചില്ലെന്ന് കരസേന വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. രണ്ടു രാജ്യങ്ങള്‍ക്കുമിടയിലെ നല്ല ബന്ധത്തിന് തര്‍ക്ക പരിഹാരം അനിവാര്യമെന്ന് ഇന്ത്യ അറിയിച്ചു. 

ചര്‍ച്ചകള്‍ തുടരാനാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. ഇപ്പോള്‍ നിയന്ത്രണരേഖയിലുള്ള പ്രശ്‌നങ്ങള്‍ ചൈനയുടെ ഏകപക്ഷീയമായ നിലപാടാണെന്നാണ് ഇന്ത്യന്‍ പക്ഷം.  ഹോട്‌സ്പ്രിങ്, ദേപ്‌സാങ് മേഖലകളിലെ സൈനിക പിന്മാറ്റത്തില്‍ ഊന്നിയായിരുന്നു ചര്‍ച്ച. ലെഫ്റ്റനന്റ് ജനറല്‍ പി ജി കെ മേനോന്‍ ആണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയത്.

ചൈനീസ് അതിര്‍ത്തിയില്‍ ഒരിഞ്ച് പോലും വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് നേരത്തെ കരസേന മേധാവി ജെനറല്‍ എംഎം നരവാനെ വ്യക്തമാക്കിയിരുന്നു. ചൈനീസ് സേന അതിര്‍ത്തിയില്‍ തുടരുന്നിടത്തോളം ഇന്ത്യയും തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കമാന്‍ഡര്‍തല ചര്‍ച്ചയ്ക്കു തൊട്ടു മുമ്പായിരുന്നു ജനറല്‍ എം എം നരവനെയുടെ പ്രസ്താവന.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media