ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ താത്പര്യം 
 വളര്‍ത്താന്‍ മത്സരങ്ങള്‍ നടത്തുന്നു


കോഴിക്കോട്:  കുട്ടികളിലും മുതിര്‍ന്നവരിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സന്നദ്ധ സേവനത്തിനും താത്പര്യം വളര്‍ത്താനായി വിവിധ മേഖലകളില്‍ മത്സരം നടത്തുന്നു. ഷോട്ട്  ഫിലിം, ഫോട്ടോഗ്രഫി, പ്രബന്ധ രചനാ മത്സരം, ചിത്രരചനാ മത്സരം എന്നിവയാണ് സംഘടിപ്പിക്കുന്നത്.  വെല്‍കാസ്റ്റ്  ഡോട്ട് കോമും  വേള്‍ഡ് മലയാളി കൗണ്‍സില്‍  നോര്‍ത്ത് കേരള പ്രൊവിന്‍സും, എഡാപ്റ്റ് ലേണിംഗ് ആപ്പും ചേര്‍ന്നാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. 

 അന്താരാഷ്ട്ര ചാരിറ്റി ദിനമായ സെപ്തംബര്‍ അഞ്ചിന്  തുടങ്ങി ഓക്ടോബര്‍ രണ്ടിന് അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സെപ്തംബര്‍ 25-ആണ് എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങളടങ്ങിയതായിരിക്കണം എന്‍ട്രികള്‍. വിജയികള്‍ക്ക് ആകര്‍ഷകമായ കാഷ് പ്രൈസ് നല്‍കും.
vellcast.com എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച്് അപേക്ഷകള്‍  അപ് ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്   7306 335 123 എന്ന നമ്പറില്‍ വിളിക്കാം. ആഗോളതലത്തിലേതുള്‍പ്പെടെ സന്നദ്ധ സംഘടനകളും വ്യക്തികളും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് വെല്‍ കാസ്റ്റ് ഡോട്ട് കോമിന്റെ ലക്ഷ്യം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media