കെട്ടിപ്പിടിച്ച്  സമാധാനം പകരാം;
മണിക്കൂറിന് 7100 രൂപ നല്‍കണം 



കരുതലോടെ ഒരാള്‍ നമ്മളെ കെട്ടിപ്പിടിക്കുമ്പോള്‍ പകര്‍ന്നു നല്‍കുന്നത് വല്ലാത്തൊരാശ്വാസമാണ്. അരക്ഷിതാവസ്ഥയുടേയും സങ്കടത്തിന്റേയും നിരാശയുടേയും ചില നിമിഷങ്ങളില്‍ ആരെങ്കിലും ഒന്ന് ഇറുക്കി ചേര്‍ത്ത് പിടിച്ചിരുന്നെങ്കില്‍, ഒന്നു സമാധാനിപ്പിച്ചിരുന്നെങ്കില്‍  എന്ന് തോന്നിയിട്ടുണ്ടാവില്ലെ. മനസിന്റെ ചില മുറിവുകളെ അല്‍പ നേരത്തേക്കെങ്കിലും ഉണക്കാനുള്ള ആലിംഗനത്തിന്റെ ഈ ശക്തി മനസിലാക്കി അതിന്റെ തെറാപ്പി സാധ്യതകള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ് ട്രെവര്‍ ഹോടൂണ്‍ എന്ന യുവാവ്. ഒരു മണിക്കൂര്‍ നീണ്ട ആലിംഗനത്തിന് ഇംഗ്ലീഷുകാരനായ ഇയാള്‍ ഈടാക്കുന്ന ചാര്‍ജ് 7100 രൂപയാണ്. (Professional Cuddler Charges Rs 7,000 Per Hour)

താന്‍ നല്‍കുന്ന സേവനത്തെ കഡില്‍ തെറാപ്പിയെന്ന് പറയുന്ന ഇദ്ദേഹം താനൊരു പ്രഫഷണല്‍ കഡ്ലര്‍ ആണെന്നാണ് അവകാശപ്പെടുന്നത്. മനസിന് സുഖവും സുരക്ഷിതത്വവും നല്‍കുന്ന ലൈംഗികേതരമായ സ്പര്‍ശനം ഉള്‍ക്കൊള്ളുന്നതാണ് ഇദ്ദേഹത്തിന്റെ തെറാപ്പി. ചേര്‍ത്തുപിടിക്കലുകളും ഇക്കിളിയാക്കുന്നതുമെല്ലാം തന്റെ ക്ലൈന്‍ഡ്സിന് ആശ്വാസം നല്‍കാറുണ്ടെന്ന് ട്രെവര്‍ ദി ഇന്‍ഡിപെന്‍ഡന്റിനോട് പറഞ്ഞു.

ട്രെവറിന്റെ അടുത്ത് തങ്ങള്‍ വളരെയധികം സുരക്ഷിതരായി തോന്നുന്നുവെന്നാണ് തെറാപ്പിക്കായെത്തിയ പലരും പറയുന്നത്. കേവലം ആലിംഗനത്തിനായി മാത്രമല്ല തങ്ങള്‍ ഇവിടെയെത്തുന്നതെന്നും ട്രെവറിന്റെ സമയവും ശ്രദ്ധയും കരുതലും തങ്ങളില്‍ ആത്മവിശ്വാസമുണ്ടാക്കുന്നുവെന്നും ഇവര്‍ പറഞ്ഞു. താന്‍ സ്വീകരിച്ചിരിക്കുന്ന പ്രൊഫഷനെക്കുറിച്ച് എല്ലാവര്‍ക്കും ധാരണയുണ്ടാകണമെന്നില്ലെന്നും മനുഷ്യബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള തന്റെ അതിയായ ആഗ്രഹമാണ് തന്നെ ഈ പ്രൊഫഷനിലേക്ക് എത്തിച്ചതെന്നും ട്രെവര്‍ കൂട്ടിച്ചേര്‍ത്തു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media