മഴയ്ക്ക് താല്ക്കാലിക ശമനം; മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസത്തെ കനത്ത മഴക്ക് ശേഷം മഴക്ക് ശമനമായത് ആശ്വാസമായി മാറുന്നു. ഇന്നലെ രാത്രി മുതലാണ് മഴക്ക് നേരിയ തോതില്‍ ശമനമുണ്ടായത്. അതേസമയം മൂന്ന് ദിവസംകൂടി മഴ തുടരുമെന്നാണ് കലാവസ്ഥാ നിരീക്ഷമം കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
ഇന്നും നാളെയുമായി കേരള ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കണ്ണൂര്‍, കാസര്‍കോട്,വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി എന്നീ ജില്ലകലില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദത്തിനും സാധ്യതയുണ്ടെന്നും, അറബിക്കടലിലെ ശക്തമായ കാറ്റ് രണ്ടു ദിവസം കൂടി തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.