സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 80 രൂപ കുറഞ്ഞ് 35,520 ആയി. ഗ്രാം വില പത്തു രൂപ കുറഞ്ഞ് 4440ല്‍ എത്തി.
കഴിഞ്ഞ മൂന്നു ദിവസവും സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. മാസത്തിന്റെ തുടക്കത്തില്‍ 35,360 ആയിരുന്നു പവന്‍ വില. പിറ്റേന്ന് ഇത് 35360 ആയി. ശനിയാഴ്ച 35,600ല്‍ എത്തിയ വില തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.
കഴിഞ്ഞ മാസം ഉടനീളം ചാഞ്ചാട്ടം പ്രകടിപ്പിച്ച സ്വര്‍ണ വില അതേ പ്രവണത തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.