പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൊച്ചിയില്‍; 
6000 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കമിടും


കൊച്ചി: വന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍. കൊച്ചി റിഫൈനറിയില്‍ ഭാരത് പെട്രോളിയത്തിന്റെ പ്രൊപ്പിലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ കോംപ്ലക്‌സും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന്റെ ആധുനിക ക്രൂസ് ടെര്‍മിനലും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

കപ്പല്‍ ശാലയുടെ കീഴിലുള്ള മറൈന്‍ എന്‍ജിനീയറിങ് പരിശീലനകേന്ദ്രമായ വിജ്ഞാന സാഗര്‍ ക്യാംപസ് ഉദ്ഘാടനം ചെയ്യുന്ന മോദി വില്ലിങ്ടണ്‍ ഐലന്‍ഡ് - ബോള്‍ഗാട്ടി റോ-റോ യാനങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിക്കും. പോര്‍ട്ട് ട്രസ്റ്റിന്റെ സൗത്ത് കോള്‍ ബെര്‍ത്തിന്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. പ്രധാനമന്ത്രിയിക്കു പുറമെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പരിപാടികളില്‍ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാനും മന്‍സൂഖ് എല്‍ മണ്ഡവ്യ എന്നിവരും പ്രധാനമന്ത്രിയ്‌ക്കൊപ്പം ഉണ്ടാകും.

വൈകിട്ട് 3.30നാണ് പ്രധാനമന്ത്രി കൊച്ചി റിഫൈനറിയിലെത്തുന്നത്. സംസ്ഥാനത്ത് 6000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

രാജ്യത്ത് ഇറക്കുമതിയിലൂടെ മാത്രം ലഭ്യമായിരുന്ന നീഷ് പെട്രോളിയം ഉത്പന്നങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കാനുള്ള പ്രൊപ്പിലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ പാര്‍ക്ക് ഇതാദ്യമായാണ് രാജ്യത്ത് തയ്യാറാക്കുന്നതെന്ന് പെട്രോളിയം മന്ത്രി ശനിയാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.തമിഴാനാട് സന്ദര്‍ശനത്തിനു ശേഷം ചെന്നൈയില്‍ നിന്ന് 2.45ന് വിമാനം കയറുന്ന പ്രധാനമന്ത്രി നാവികസേനാ ആസ്ഥാനത്തുള്ള ഐഎന്‍എസ് ഗരുഡയിലാണ് എത്തിച്ചേരുക. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ 3.10ന് പ്രധാനമന്ത്രി ഉദ്ഘാടന വേദിയായഅമ്പലമേട് കുഴിക്കാട് വിഎച്ച്എസ്സി സ്‌കൂള്‍ ഗ്രൗണ്ടിലെത്തും. ഒരു മണിക്കൂറോളമാണ് പൊതുപരിപാടി.
കൊച്ചിയിലെ പുതിയ ക്രൂയിസ് ടെര്‍മിനല്‍ ടൂറിസം മേഖലയില്‍ വലിയ വികസനത്തിന് വഴിവെക്കുമെന്ന് ഷിപ്പിങ് മേഖലയുടെ ചുമതലയുള്ള സഹമന്ത്രി മന്‍സുഖ് മണ്ഡവ്യ പറഞ്ഞു. എഫ്എസിടിയ്ക്കു വേണ്ടി രാസവസ്തുക്കളും വളവും കപ്പല്‍ വഴി എത്തിക്കാനാണ് സൗത്ത് കോള്‍ ബെര്‍ത്തിന്റെ പുനര്‍നിര്‍മാണം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media