മറഡോണയുടെ മോഷണം പോയ വാച്ച് അസമില്‍; ഒരാളെ അറസ്റ്റ് ചെയ്തു
ഗോഹട്ടി: ഇതിഹാസ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയുടെ മോഷണം പോയ വാച്ച് അസമില്‍. ദുബായില്‍ വച്ച് മോഷ്ടിക്കപ്പെട്ട വാച്ചാണ് അസമിലെ ശിവനഗറില്‍ നിന്ന് കണ്ടെടുത്തത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ദുബായില്‍ മറഡോണയുടെ വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഇയാള്‍.
ലിമിറ്റഡ് എഡിഷന്‍ ഹുബോള്‍ട്ട് വാച്ചാണ് മോഷണം പോയത്. കമ്പനിയില്‍ കുറച്ച് ദിവസം ജോലി ചെയ്ത ഇയാള്‍ ഓഗസ്റ്റില്‍ അസമിലേക്ക് വന്നു. പിതാവിന് സുഖമില്ലെന്ന കാരണം പറഞ്ഞ് അവധിയെടുത്താണ് ഇയാള്‍ തിരികെ നാട്ടിലെത്തിയത്. വിവരം ദുബായ് പൊലീസ് അറിയിച്ചതിനെ തുടര്‍ന്ന് അസം പൊലീസ് അന്വേഷണം നടത്തുകയും ഇയാളെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.