മണ്ണാർക്കാട് ഹോട്ടലിന് തീ പിടിച്ചു; രണ്ട് മരണം
പാലക്കാട്: മണ്ണാർക്കാട് നെല്ലിപ്പുഴയിൽ ഹോട്ടലിന് തീപിടിച്ച് രണ്ട് മരണം. ഹിൽവ്യൂ ഹോട്ടലിനാണ് തീപിടിച്ചത്. മലപ്പുറം തയ്ക്കടുത്തൂർ സ്വദേശി മുഹമ്മദ് ബഷീർ, പട്ടാമ്പി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്.
താഴത്തെ നിലയിലുള്ള ഹോട്ടലിൽ നിന്ന് നാല് നില കെട്ടിടത്തിലേക്ക് തീപടരുകയായിരുന്നു. പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. അഗ്നിശമനസേനയെത്തി തീയണച്ചു.
മണ്ണാർകാട് നഗരസഭാ ചെയർമാൻ ഫായിദ ബഷീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് തീപിടുത്തം. ഷോർട്ട് സർക്ക്യൂട്ടാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.