റെക്കോര്‍ഡ് നഷ്ടത്തില്‍ എയര്‍ ഇന്ത്യ
ദില്ലി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എയര്‍ ലൈന്‍ കമ്പനിയായ എയര്‍ ഇന്ത്യയുടെ നഷ്ടം തുടരുന്നു. കൊവിഡിനെ തുടര്‍ന്ന് റെക്കോര്‍ഡ് നഷ്ടമാണ് എയര്‍ ഇന്ത്യ രേഖപ്പെടുത്തിയത്. ഈ വര്‍ഷം മാര്‍ച്ചില്‍ എയര്‍ലൈന്‍ 9,500-10,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയേക്കും എന്നാണ് സൂചന.
2007 മുതല്‍ അറ്റാദായം നേടാന്‍ കമ്പനിയ്ക്കായിട്ടില്ല. 2019-20 ല്‍ ഏകദേശം 7,982.83 കോടി രൂപയും 2018-19ല്‍ 8,556.35 കോടി രൂപയും, 2017-18 ല്‍ 5,348.18 കോടി രൂപയും കമ്പനി നഷ്ടം രേഖപ്പെടുത്തി. എന്‍എസ്എസ്എഫില്‍ നിന്ന് എയര്‍ ഇന്ത്യ 4,500 കോടി രൂ വായ്പ നേടിയിരുന്നു. 964 കോടി രൂപയുടെ പ്രവര്‍ത്തന മൂലധന വായ്പകള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കിയിരുന്നു.
കൂടാതെ ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് എന്‍എസ്എസ്എഫില്‍ നിന്ന് തന്നെ 500 കോടി രൂപയുടെ അധിക വായ്പ എടുക്കേണ്ടി വന്നേക്കും. കൊവിഡ് മൂലമുള്ള യാത്രാ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 21,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.. നഷ്ടത്തില്‍ നിന്നും കരകയറാന്‍ എയര്‍ലൈനുകള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം 237,000 കോടി രൂപയുടെ അധിക ഫണ്ട് വേണ്ടി വന്നേക്കും.
സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഈ സാമ്പത്തിക വര്‍ഷം . പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കായി 6,693 കോടി രൂപയും വിമാന ബ്രിഡ്ജ് വായ്പകളുടെ പുനസംഘടനയ്കക്കായി 8,19 കോടി ഡോളറും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു
എയര്‍ ഇന്ത്യയ്ക്കായി താല്‍പ്പര്യ പ്രകടനങ്ങള്‍ സമര്‍പ്പിച്ച കക്ഷികളില്‍ ടാറ്റ ഗ്രൂപ്പും മറ്റ് കണ്‍സോര്‍ഷ്യവും ഉള്‍പ്പെടുന്നുണ്ടെങ്കിലും ലേലം സംബന്ധിച്ച അന്തിമ തീരുമാനം വന്നിട്ടില്ല