ബഹ്‌റൈനിലേക്കുള്ള യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യയുടെ പുതിയ നിര്‍ദേശം
മനാമ: ഇന്ത്യയെ റെഡ്‌ലിസ്റ്റില്‍ നിന്ന് മാറ്റിയ സാഹചര്യത്തില്‍ ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാര്‍ക്കുള്ള പുതുക്കിയ നിര്‍ദേശങ്ങള്‍ എയര്‍ ഇന്ത്യ പുറപ്പെടുവിച്ചു. സെപ്തംബര്‍ മൂന്ന് മുതലാണ് ഇന്ത്യയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ ബഹ്‌റൈന്‍ തീരുമാനിച്ചത്.
ബഹ്‌റൈനി പൗരന്മാര്‍,ബഹ്‌റൈനില്‍ റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍, ബോര്‍ഡിങ്ങിന് മുമ്പ് വിസ ലഭിച്ച ഇന്ത്യക്കാര്‍ (വര്‍ക്ക് വിസ, വിസിറ്റിംഗ് വിസ, ഇ- വിസ തുടങ്ങിയവ) എന്നിവര്‍ക്ക് ബഹ്‌റൈനിലേക്ക് വരാം.
ജിസിസി രാജ്യങ്ങളില്‍ നിന്ന് പൂര്‍ണമായി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പുള്ള നെഗറ്റീവ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ആവശ്യമില്ല.