കോഴിക്കോട്: പ്രഥമ സിറിയക് ജോണ്‍ സ്മാരക കര്‍ഷക പ്രതിഭാ പുരസ്‌കാരത്തിന് എമേര്‍സന്‍ ജോസഫ് അര്‍ഹനായി. 25,000 രൂപയും പ്രശ്സ്തിപത്രവും ശില്‍പ്പവുമടങ്ങുതാണ് പുരസ്‌കാരം. സിറിയക് ജോണിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ കോഴിക്കോട് സിഎസ്ഐ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് വിതരണം ചെയ്യും. വിജയകരമായ സമ്മിശ്ര കൃഷി അടിസ്ഥാനമാക്കിയാണ് ഇത്തവണത്തെ അവാര്‍ഡ്. കാര്‍ഷിക മേഖലയിലെ വിദഗ്ധരടങ്ങിയ സംഘം കൃഷിഭൂമികള്‍ സന്ദര്‍ശിച്ച് വിലയിരുത്തിയാണ് അവാര്‍ഡ് ജേതാവിനെ കണ്ടെത്തിയത്. കോഴിക്കോട് ജി്ല്ലയിലെ ആനക്കാംപൊയില്‍ സ്വദേശിയായ എമേര്‍സന്‍ തെങ്ങ്, ജാതി, മാവ്, മാങ്കോസ്റ്റിന്‍, റംബുട്ടാന്‍, പേര, അവക്കാഡോ, വിവിധ തരം വാഴകള്‍ എന്നിവ കൃഷി ചെയ്യുന്നുണ്ട്. അഗ്രിക്കള്‍ച്ചറല്‍ നഴ്‌സറി, ഡെയറി ഫാം, ഫിഷ് ഫാം എന്നിവയും ഏഴര ഏക്കര്‍ സ്ഥലത്ത് വിജയകരമായി നടത്തുന്നു.
കാര്‍ഷിക മേഖലയ്ക്ക് സ്തുത്യര്‍ഹമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് മുന്‍ കൃഷി മന്ത്രികൂടിയായ സിറിയക് ജോണ്‍. കേരളത്തില്‍ അന്യം നിന്നു പോകുന്ന കൃഷിക്ക് പുതുജീവന്‍ നല്‍കാന്‍ കൈത്താങ്ങായി മാറിയ കേരളത്തിലെ കൃഷിഭവനുകള്‍ കൊണ്ടുവന്നത് സിറിയക് ജോണാണ്. അതിനുമപ്പുറം കര്‍ഷക കുടുംബത്തില്‍ ജനിച്ച് കാര്‍ഷിക വൃത്തിയെ സ്നേഹിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം. കാര്‍ഷിക മേഖലയില്‍ മികവു പുലര്‍ത്തു വ്യക്തികള്‍ക്ക് എല്ലാ വര്‍ഷവും സിറിയക് ജോണ്‍ സ്മാരക കാര്‍ഷിക പ്രതിഭാ പുരസ്‌കാരം നല്‍കും.