ഖത്തറില്‍ വധശിക്ഷക്ക് വിധിച്ച എട്ട് ഇന്ത്യക്കാര്‍ക്ക് ഇളവിനായ് ശ്രമം: പ്രധാനമന്ത്രി ഇടപെടും
ദില്ലി: ഖത്തറില്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ നല്‍കിയ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടും. നാവികരെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അവസരം നല്‍കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. അതേസമയം, നാവികരുടെ കാര്യത്തില്‍ ഇടപെടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വലിയ വീഴ്ച വന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
ഖത്തറില്‍ എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ നല്‍കിയത് ഞെട്ടിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ പ്രതികരിച്ചിരുന്നു. നാവികസേന ഉദ്യോഗസ്ഥരുടെ ബന്ധുക്കളുമായി വിദേശകാര്യ മന്ത്രാലയം സംസാരിക്കുന്നുണ്ട്. നാവികരെ കാണാന്‍ ഈ മാസം ആദ്യം ഖത്തറിലെ ഇന്ത്യന്‍ അംബാസഡറെ ഖത്തര്‍ അധികൃതര്‍ അനുവദിച്ചിരുന്നു. ഇന്ത്യ ഇവര്‍ക്കായി അഭിഭാഷകനെ ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ എന്താണ് കുറ്റം എന്നതുള്‍പ്പടെയുള്ള വിശദാംശങ്ങള്‍ കുടുംബത്തിനും കിട്ടിയില്ല.
വീണ്ടും നാവികരെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുണ്ട്. ശിക്ഷ വിധിച്ച കോടതിക്ക് മുകളില്‍ രണ്ട് കോടതികള്‍ കൂടിയുണ്ട്. അടുത്ത കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ നടപടി സ്വീകരിക്കും. ഇതോടൊപ്പം പ്രധാനമന്ത്രി ഖത്തര്‍ അമീറുമായി സംസാരിക്കാനും ആലോചനയുണ്ട്. സങ്കീര്‍ണ്ണമായ വിഷയമാണെന്നും എല്ലാ വഴിയും ഇന്ത്യ തേടുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.