ദില്ലിയിലെ അന്തരീക്ഷ മലിനീകരണം; പരിസ്ഥിതി മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു
ദീപാവലി ആഘോഷത്തിനു പിന്നാലെ ദില്ലിയില്‍ അന്തരീക്ഷ മലിനീകരണ തോത് ഗുരുതരമായി ഉയര്‍ന്ന സാഹചര്യത്തില്‍ ദില്ലി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് യോഗം ചേര്‍ന്നു.
മലിനീകരണം കുറക്കാനുള്ള നടപടികള്‍ കര്‍ശനമായി പാലിക്കുമെന്ന് മന്ത്രി യോഗത്തില്‍ വ്യക്തമാക്കി. ദില്ലിയില്‍ പരസ്യമായി മാലിന്യങ്ങള്‍ കത്തിക്കുന്നത് തടയുമെന്ന് ഗോപാല്‍ റായ് അറിയിച്ചു. നവംബര്‍ 11 മുതല്‍ ഡിസംബര്‍ 11 വരെ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ക്യാമ്പയിന്‍ തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി.
പൊതു ഇടങ്ങളില്‍ മാലിന്യം കത്തിക്കുന്നത് കണ്ടാല്‍ ജനങ്ങള്‍ക്ക് ഗ്രീന്‍ ദില്ലി ആപ്പ് വഴി പരാതിപ്പെടാന്‍ സാധിക്കുമെന്നും ഗോപാല്‍ റായ് അറിയിച്ചു.. യോഗത്തില്‍ ദില്ലി പോലുഷന്‍ കണ്ട്രോള്‍ കമ്മിറ്റി, ദില്ലി ഡെവലപ്പ്‌മെന്റ് അതോറിറ്റി, PWD വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.