ദില്ലി: ഉത്തര്‍പ്രദേശ്(up) ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം (counting)നാളെ.രാവിലെ എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും. എക്‌സിറ്റ് പോള്‍(exit poll) ഫലങ്ങള്‍ അനൂകൂലമായതോടെ ആത്മവിശ്വാസത്തിലാണ് ബി ജെ പി(bjp). പഞ്ചാബ് നേടാനാകുമെന്ന പ്രവചനങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ നീക്കങ്ങളെ കുറിച്ച് കൂടിയാലോചനകള്‍ ആം ആദ്മി പാര്‍ട്ടി(aap) തുടങ്ങി. എന്നാല്‍ സര്‍വേ ഫലങ്ങള്‍ക്ക് അപ്പുറമുള്ള സാധ്യതകളാണ് കോണ്‍ഗ്രസ് (congress)മുന്നോട്ട് വെക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രത്യേക സംഘത്തെ കോണ്‍ഗ്രസ് അയച്ചിട്ടുണ്ട്. തൂക്കു നിയമസഭ വന്നാല്‍ ഇത് അനൂകൂലമാക്കാനാണ് സംഘം എത്തുന്നത്.യു പി, മണിപ്പൂര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും ബി ജെ പി തുടങ്ങിയിട്ടുണ്ട്.
ഇതിനിടെ കര്‍ണാടകയില്‍ നിന്ന് ഡി കെ ശിവകുമാര്‍ ഗോവയ്ക്ക് തിരിച്ചു. ഗോവയില്‍ കോണ്‍ഗ്രസിന്റെ പ്രത്യേക നിരീക്ഷകനായാണ് ചുമതല. ഗോവയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പൂര്‍ണ ചുമതല ഡി.കെ ശിവകുമാറിനാണ് ഹൈക്കമാണ്ട് നല്‍കിയിരിക്കുന്നത്. ഇതിനിടെ ഗോവയില്‍ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും റിസോര്‍ട്ടിലേക്ക് മാറ്റിയിട്ടുണ്ട്. 38 സ്ഥാനാര്‍ഥികളും റിസോര്‍ട്ടില്‍ ഉണ്ട്. ഡി.കെ ശിവകുമാറിനൊപ്പം കര്‍ണാടകയില്‍ നിന്നുള്ള ആറ് നേതാക്കള്‍ കൂടി ഗോവയിലെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ ശിവകുമാറും സംഘവും ഗോവയില്‍ തുടരുമെന്ന് കോണ്‍ഗ്രസ് ക്യാമ്പ് വ്യക്തമാക്കി.ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഡി.കെ ശിവകുമാര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു
ഇതിനിടെ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ്ങ് ബാദല്‍. പഞ്ചാബില്‍ പൂര്‍ണ വിജയപ്രതീക്ഷയിലാണെന്ന് സുഖ്ബീര്‍ സിങ്ങ് ബാദല്‍ പറഞ്ഞു . സുഖ്ബീര്‍ സിങ്ങ് ബാദലിനെ മുന്‍ നിര്‍ത്തിയായിരുന്നു ശിരോമണി അകാലിദളിന്റെ പഞ്ചാബിലെ പ്രചരണം.ഹിന്ദി ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തുടര്‍ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. മണിപ്പൂരിലും ഉത്തരാഖണ്ഡിലും ബിജെപിക്ക് വിജയം പ്രവചിക്കുന്ന സര്‍വേകള്‍ ഗോവയില്‍ തൂക്കുസഭയാകുമെന്നും പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറുമെന്നും പ്രവചിക്കുന്നു. യുപി തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പും ഇന്ന് കഴിഞ്ഞതോടെയാണ് വിവിധ ദേശീയ മാധ്യമങ്ങളും ഏജന്‍സികളും തങ്ങളുടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വിട്ടത്.
ഏഴ് ഘട്ടമായി യുപിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്.പി നാടിളകി പ്രചാരണം നടത്തിയെങ്കിലും ഭരണത്തുടര്‍ച്ച ബിജെപി നേടുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍. കര്‍ഷക പ്രക്ഷോഭം അടക്കമുള്ള എതിര്‍ഘടകങ്ങളെ ബിജെപി മറികടന്നുവെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.
മൃഗീയ ഭൂരിപക്ഷത്തോടെ യുപിയില്‍ ബിജെപി അധികാരം നിലനിര്‍ത്തുമെന്നാണ് ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. ബിജെപിക്ക് 288 മുതല്‍ 326 വരെ സീറ്റുകളും എസ്.പിക്ക് 71 മുതല്‍ 101 വരെ സീറ്റുകളും ഈ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. ബിഎസ്.പി 3 മുതല്‍ ഒന്‍പത് വരെ, കോണ്ഗ്രസ് ഒന്ന് മുതല്‍ മൂന്ന് വരെ എന്നിങ്ങനെയാണ് മറ്റു പാര്‍ട്ടികളുടെ സീറ്റ് വിഹിതം.
ജന്‍കീബാത്ത് എക്‌സിറ്റ് പോള്‍ യുപിയില്‍ ബിജെപിക്ക് 222 മുതല്‍ 260 വരെ സീറ്റുകള്‍ പ്രവചിക്കുന്നു. എസ്.പി 135-165, ബി.എസ്.പി - 4-9, കോണ്ഗ്രസ് - 01-03 എന്നിങ്ങനെയാണ് അവരുടെ പ്രവചനം.