കോഴിക്കോട്: പന്തീരാങ്കാവില്‍ തമിഴ്‌നാട് സ്വദേശിയായ വീട്ടമ്മ അസ്മബീയയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരുമകന്‍ കസ്റ്റഡിയില്‍. മകളുടെ ഭര്‍ത്താവ് മഹമൂദിനെയാണ് പാലക്കാട് നിന്നും കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലില്‍ പ്രതി മഹമൂദ് കുറ്റം സമ്മതിച്ചു. തലയിണ മുഖത്ത് അമര്‍ത്തി കൊല ചെയ്തുവെന്ന് ഇയാള്‍ പൊലീസിന് മൊഴിനല്‍കി.
ഇന്നലെയാണ് അസ്മബീയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടമ്മയുടെ ആഭരണം നഷ്ടമായിരുന്നു. ഇന്നലെ രാത്രിയോടെ ജോലി കഴിഞ്ഞ് എത്തിയ മകളാണ് അസ്മബീയെ മരിച്ച നിലയില്‍ കാണുന്നത്. ആഭരണങ്ങള്‍ നഷ്ടപ്പെട്ടതും അതുവരെ അവിടെ ഉണ്ടായിരുന്ന ബന്ധുവിനെ കാണാതായതുമാണ് സംശത്തിന് ഇടയാക്കിയത്