ട്രെയിനില്‍ വനിതാ ടിടിഇക്ക് യാത്രക്കാരന്റെ മര്‍ദ്ദനം; പ്രതി പിടിയില്‍
 



കോഴിക്കോട്: ട്രെയിനില്‍ വനിതാ ടി ടി ഇ യെ ആക്രമിച്ചയാള്‍ അറസ്റ്റില്‍. ജനറല്‍ ടിക്കറ്റെടുത്ത് സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത് തടഞ്ഞപ്പോഴാണ് ആക്രമിച്ചത്. വടകര സ്വദേശി രൈരുവിനെ കോഴിക്കോട് റെയില്‍വെ പൊലീസാണ് പിടികൂടിയത്. മംഗളുരു - ചെന്നൈ എക്സ്പ്രസ് ട്രെയിനിലെ ടി ടി ഇ രജിതക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

ജനറല്‍ ടിക്കറ്റടുത്ത് റിസര്‍വേഷന്‍ സീറ്റില്‍ ഇരുന്നത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണമുണ്ടായത്. യാത്രക്കാരന്‍ രണ്ടു പ്രാവശ്യം മുഖത്തടിച്ചെന്ന് ടി.ടി.ആര്‍ പറഞ്ഞു. കൊഴിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ ട്രെയിനെത്തിയപ്പോള്‍ യാത്രക്കാരന്‍ അവിടെ ഇറങ്ങി മറ്റൊരു കോച്ചിലേക്ക് കയറുകയായിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ ഇയാളെ പിടികൂടുകയും കോഴികോടെത്തിയപ്പോള്‍ ആര്‍.പി.എഫിന് കൈമാറുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തിട്ടുണ്ട്. വനിതാ ടി.ടി.ആര്‍ കോഴിക്കോട് ബീച്ചാശുപത്രിയില്‍ ചികിത്സ തേടി.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media