കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ആശങ്കയായി കോവിഡ് വ്യാപനം. 2271 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് കേസുകള്‍ കുതിക്കുകയാണ്. 622 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 2 മരണം സ്ഥിരീകരിച്ചു.മെയ് 31ന് ആയിരം കടന്ന കോവിഡ് കേസുകളാണ് ഒരാഴ്ച കൊണ്ട് ഇരട്ടിയായി രണ്ടായിരം കടന്നത്. വേഗത്തിലുള്ള കുതിപ്പ് എറണാകുളത്താണ്. 622 ആണ് പുതിയ കേസുകള്‍. ഒപ്പം തന്നെ തിരുവനന്തപുരത്ത് ഇന്ന് 416. ഒരു മരണവും തിരുവനന്തപുരത്താണ്. ആലപ്പുഴയിലും ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് മരണം തീരെ ഇല്ലാതിരുന്ന ആഴ്ചകളില്‍ നിന്നാണ് മരണവും കൂടുന്നത്.
കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേസുകള്‍ കൂടുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ ഇരട്ടി വളര്‍ച്ച രേഖപ്പെടുത്തുന്ന കോവിഡ് കേസുകള്‍ ഈ നിലയ്ക്ക് മുന്നേറിയാല്‍ പ്രതിസന്ധിയാകുമെന്നുറപ്പാണ്.
പരിശോധനകള്‍ പ്രതിദിനം പതിനയ്യായിരം പോലുമില്ലെന്നിരിക്കെ, പരിശോധനകളില്‍ കണ്ടെത്തപ്പെടാതെ പോകുന്ന കേസുകള്‍ ഏറെയാണ്. കോവിഡിന് സമാനമായ ലക്ഷണങ്ങളുള്ളഴരും പരിശോധിക്കുന്നില്ലെന്നതാണ് വസ്തുത.
കേസുകളുടെ വര്‍ധനയില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമാണ്. ഒമിക്രോണ്‍ വകഭേദം തന്നെയാണ് പടരുന്നതെന്നാണ് ആരോഗ്യവകുപ്പ് ഇപ്പോഴും പറയുന്നത്. അങ്ങനെയെങ്കില്‍ വരുംദിവസങ്ങളില്‍ മരണനിരക്ക് ഉയരുമോ എന്നതും ആശുപത്രിയിലാകുന്നവരുടെ എണ്ണം കൂടുന്നതുമാകും പ്രതിസന്ധിയെ നിര്‍ണയിക്കുക.