51 -ാംമത് ദേശീയദിനാഘോഷത്തിന് ഒമാന്‍ ഒരുങ്ങുന്നു


ഒമാന്‍: 51ാമത് ദേശീയദിനം ആഘോഷിക്കാന്‍ ഒരുങ്ങി ഒമാന്‍. രാജ്യം കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറിയത് കൊണ്ട് വിലയ രീതിയിലുള്ള ആഘോഷങ്ങള്‍ ഒരുക്കാന്‍ ആണ് ഒമാന്‍ ഭരണക്കൂടം തയ്യാറെടുക്കുന്നത്. നാടും നഗരവും അലങ്കരിക്കാന്‍ തുടങ്ങി. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ അലങ്കാര വിളക്കുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. മസ്‌കത്ത് മേഖലയില്‍ ഗ്രാന്‍ഡ് മസ്ജിദിന് സമീപവുമാണ് അലങ്കാരവിളക്കുകള്‍ സ്ഥാപിക്കുന്നത്. നഗരങ്ങളിലെ പ്രധാന ഹൈവേകളിലും പ്രധാന നഗരങ്ങളിലും വിളക്കുകള്‍ സ്ഥാപിച്ച് തുടങ്ങി. നവംബര്‍ 18 മുതലാണ് വിളക്കുകള്‍ തെളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം അവസാനം വരെ നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആണ് ഒരുക്കുന്നത്.

ദേശീയദിനാഘോഷം സുപ്രീം കമ്മിറ്റിയുടെ മേല്‍ നോട്ടത്തിലായിരിക്കും നടക്കുക. വളരെ ലളിതമായ രീതിയിലാണ് ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ നടത്താന്‍ ഒമാന്‍ തീരുമാനിച്ചിരിക്കുന്നത്.
മസ്‌കത്തിലെ അല്‍ അമീറാത്ത്, അല്‍ഖൂദ് എന്നീ സ്ഥലങ്ങളിലും ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാലയിലും വലിയ ആഘോഷങ്ങള്‍ ആണ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 18ന് ഈ സ്ഥലങ്ങളില്‍ എല്ലാം വെടിക്കെട്ട് നടക്കും എന്ന് അധികൃതര്‍ അറിയിച്ചുട്ടുണ്ട്.


ഒരോ പ്രദേശത്തും അരമണിക്കൂര്‍ നീളുന്ന പരിപാടികള്‍ ആണ് അധികൃതര്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ദേശീയ ദിനത്തില്‍ ആകാശത്ത് വര്‍ണങ്ങള്‍ നിറയുന്നത് ആഘോഷത്തിന്റ പ്രധാന ആകര്‍ഷണമായിരിക്കും. കൊവിഡ് വലിയ പ്രശ്‌നമായി ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള ആഘോഷ പരിപാടികള്‍ നടത്താന്‍ തന്നെയാണ് ഒമാന്റെ തീരുമാനം. റോഡുകളിലും മറ്റും കൂടുതല്‍ അലങ്കാരങ്ങള്‍ സംഘടിപ്പിക്കാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ഖാബൂസ് ഹൈവേയുടെ വശങ്ങളിലും മസ്‌കത്തിലെ പ്രധാന മാളുകളിലും വലിയ രീതിയിലുള്ള ഒരുക്കങ്ങള്‍ ആണ് ആഘോഷത്തിന്റെ ഭാഗമായി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഒമാന്‍ കൊടികള്‍ കൊണ്ട് അലങ്കാരമുണ്ടാവും. കഴിഞ്ഞ നര്‍ഷം കൊവിഡ് പ്രതിസന്ധിക്കിടയിലാണ് ദേശീയദിനാഘോഷം നടന്നത്. വലിയ രീതിയിലുള്ള ആഘോഷ പരിപാടികള്‍ ഒന്നും ഉണ്ടായിരുന്നില്ല. ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാനിലെ വിപണികള്‍ ഉണരും. എന്നാല്‍ കഴിഞ്ഞ വര്‍ഷം വ്യാപാരങ്ങള്‍ കുറവായിരുന്നു. ഒമാന്റെ ദേശീയ പതാക ഉപയോഗിച്ചുള്ള തൊപ്പിയും പേനയും ടീഷര്‍ട്ടും എല്ലാം വിപണിയില്‍ ഇറങ്ങിയിട്ടുണ്ട്. ഇത്തരം ഉല്‍പന്നങ്ങള്‍ വലിയ രീതിയില്‍ ചെലവാകും. കഴിഞ്ഞ വര്‍ഷം ഇത്തരം ഉല്‍പന്നങ്ങള്‍ക്ക് ചെലവ് കുറവായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിപണികള്‍ വലിയ രീതിയില്‍ ഉണര്‍ത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ മേഖലയും വലിയ ആഘോഷപരിപാടികള്‍ ആണ് ഒരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media