2021 ജൂണ്‍ മാസത്തിലെ വാഹന വില്‍പ്പനയില്‍ മാരുതി സുസുക്കി മുന്നില്‍.
021 ജൂണ്‍ മാസത്തിലെ വാഹന വില്‍പ്പനയില്‍ മുന്നിലുള്ളത് ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലി. കൂടുതല്‍ വില്‍പ്പന നടത്തിയ 25 മോഡലുകളില്‍ 11 എണ്ണവും മാരുതി സുസൂക്കിയുടേതാണ്. ഹുണ്ടായുടെ 4 മോഡലുകളും, ടാറ്റ മോട്ടോര്‍സിന്റെ 3 മോഡലുകളും മഹീന്ദ്രയുടെ 3 മോഡലുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. ആകെ വില്‍പ്പനയുടെ 58 ശതമാനവും മാരുതി സുസുക്കിയുടേതാണ്. അതില്‍ ഏറ്റവും മുന്നില്‍ വാഗണ്‍ ആറാണുള്ളത്.
2020 ജൂണില്‍ വാഗണ്‍ ആറിന്റെ വില്‍പ്പന 6,972 യൂണിറ്റ് ആയിരുന്നു. 179 ശതമാനം വാര്‍ഷിക വര്‍ധനവാണ് വാഗണ്‍ ആറിന്റെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. 2021 ജൂണില്‍ ആകെ വില്‍പ്പന നടത്തിയ വാഗണ്‍ ആര്‍ മോഡലുകളുടെ എണ്ണം 19,447 യൂണിറ്റുകളാണ്.