ഇന്ന് നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു.
ഇന്ന് ഓഹരി വിപണി നേരിയ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 110 പോയിന്റ് ഉയര്‍ന്ന് 48,660 എന്ന നിലയിലാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 14,550 എന്ന നിലയിലും രാവിലെ ചുവടുവെച്ചു. സെന്‍സെക്‌സില്‍ ഓഎന്‍ജിസി ഓഹരികളാണ് ഇന്ന് കാര്യമായ മുന്നേറ്റം കാഴ്ച്ചവെക്കുന്നത്. 3 ശതമാനം വരെ കമ്പനിയുടെ ഓഹരികള്‍ ഉണര്‍വ് രേഖപ്പെടുത്തി. എന്‍ടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അള്‍ട്രാടെക്ക് സിമന്റ് ഓഹരികളും 1 ശതമാനം വീതം നേട്ടത്തില്‍ തുടരുന്നു.
നിഫ്റ്റി മെറ്റല്‍ സൂചിക രാവിലെ 1.6 ശതമാനം വരെ മുന്നേറി. 1.5 ശതമാനം ഇടറിയ നിഫ്റ്റി ഐടിയാണ് നഷ്ടം നേരിടുന്നവരില്‍ പ്രധാനി. വിശാല വിപണികളില്‍ ബിഎസ്ഇ മിഡ്ക്യാപും സ്‌മോള്‍ക്യാപും 0.2 ശതമാനം വീതം ഇന്ന് നേട്ടം കൊയ്യുന്നുണ്ട്. വ്യാഴാഴ്ച്ച ഒരുപിടി കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടും. വിപ്രോ, ബ്ലൂ ബ്ലെന്‍ഡ്‌സ് (ഇന്ത്യ), ഹാത്‌വേ ഭവാനി കേബിള്‍ടെല്‍ & ഡാറ്റകോം, ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ തുടങ്ങിയവര്‍ സാമ്പത്തികഫലം പ്രഖ്യാപിക്കാന്‍ ഇന്ന് ഒരുക്കം കൂട്ടുന്നു. മാര്‍ച്ച് പാദത്തില്‍ ഇന്‍ഫോ്‌സിസ് 17.5 ശതമാനം വളര്‍ച്ച അറ്റാദായത്തില്‍ കണ്ടെത്തിയിരുന്നു. 9,200 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതിക്കും കമ്പനി അംഗീകാരം നല്‍കിയിട്ടുണ്ട്.വിപണിയിൽ ഇന്നത്തെ നല്ല തുടക്കം വ്യാപാരത്തിന് ആക്കം കൂട്ടിയിട്ടുണ്ട് .