ദില്ലി: അഹമ്മദാബാദ് വിമാനാപകടത്തിന്റെ വ്യാപ്തി കടുത്തതാവാന്‍ സാധ്യത. എയര്‍പോര്‍ട്ടിനടുത്ത ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായ മേഖാനി നഗറിലാണ് വിമാനം തകര്‍ന്നു വീണത് എന്നതാണ് ഏറെ ആശങ്കയുയര്‍ത്തുന്നത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് ദീര്‍ഘദൂര യാത്ര നടത്തുന്ന വിമാനമായതിനാല്‍ അപകടത്തില്‍പ്പെട്ട വിമാനത്തില്‍ വന്‍തോതില്‍ ഇന്ധനവും സംഭരിച്ചിട്ടുണ്ടായിരുന്നു. ഇതു അപകടത്തിന്റെ വ്യാപ്തികൂട്ടുന്നതിനു കാരണമായിട്ടുണ്ട് എന്നാണ് വിലയിരുത്തില്‍
അഹമ്മദാബാദ് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ നിന്നും പറന്നുയര്‍ന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 822 അടി ഉയരത്തില്‍ നിന്നാണ് വിമാനം തകര്‍ന്നു വീണത്. അപകടസ്ഥലത്തു നിന്ന് 25 പേരെ രക്ഷാ പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റി എന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്നവിവരം. വിമാനം തകര്‍ന്നു വീണത് ജനവാസ മേഖലയിലായതിനാല്‍ ആശുപത്രിയിലേക്ക് മാറ്റപ്പെട്ടവര്‍ പ്രദേശവാസികളാകാനാണ് സാധ്യത. 242 യാത്രക്കാരും 12 ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് ലഭിക്കുന്നവിവരം. രക്ഷീ പ്രവര്‍ത്തനം പുരോഗമിക്കുയാണ്. ഗജുറാത്ത് മുഖ്യമന്ത്രിയും കേന്ദ്ര വ്യോമയാന മന്ത്രിയും സ്ഥലത്തേക്ക് തിരിച്ചു.