ക്രൂഡ് ഓയിലിന് വില കുത്തനെ കൂടുന്നു; ബാരലിന് 120 ഡോളര്‍
 



ദില്ലി: മിഡില്‍ ഈസ്റ്റ് യുദ്ധം നീണ്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ എണ്ണവിലയില്‍ വന്‍ വര്‍ധനവ്. ക്രൂഡ് ഓയില്‍ വില ബാരലിന് 120 ഡോളറിലെത്തി. ഏറെ മാസങ്ങള്‍ക്ക് ശേഷമാണ് വില ഇത്രയും ഉയരുന്നത്. വിതരണത്തില്‍ പ്രതിസന്ധി നേരിടുമെന്ന ആശങ്കയെത്തുടര്‍ന്ന് തിങ്കളാഴ്ച യുഎസിലെ പ്രധാന എണ്ണ സൂചികയില്‍ വില 30 ശതമാനത്തിലധികം ഉയര്‍ന്നു. 0230 GMT വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (WTI) ബാരലിന് 30.04 ശതമാനം ഉയര്‍ന്ന് 118.21 ഡോളറിലെത്തി. പിന്നീട് നേരിയ തോതില്‍ കുറഞ്ഞു. ബ്രെന്റ് ക്രൂഡ് 27.54 ശതമാനം ഉയര്‍ന്ന് 118.22 ഡോളറിലെത്തി. കഴിഞ്ഞ ആഴ്ച ബ്രെന്റ് ഓഹരികള്‍ 27% ഉം ഡബ്ല്യുടിഐ ഓഹരികള്‍ 35.6% ഉം ഉയര്‍ന്നു.

സംഘര്‍ഷം വേഗത്തില്‍ അവസാനിച്ചാലും, മാസങ്ങളോളം ഇന്ധന വില ഉയര്‍ന്നേക്കുമെന്നും പറയുന്നു. മുന്‍നിര എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ ചെങ്കടലില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും, ഹോര്‍മുസ് കടലിടുക്കില്‍ നിന്നുള്ള ഇടിവ് നികത്താന്‍ ഈ അളവ് പര്യാപ്തമല്ലെന്ന് ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു. ഗള്‍ഫ് മേഖലയിലെ പ്രധാന ഉല്‍പ്പാദകര്‍ ഉല്‍പ്പാദനം കുറച്ചതും ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതും ആഗോള ഊര്‍ജ്ജ വിപണികളെ സാരമായി ബാധിച്ചു. ഇറാന്‍ യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് അടച്ചതിനെത്തുടര്‍ന്ന് കയറ്റുമതി നിര്‍ത്തിവച്ചതിനാല്‍, ഇറാഖിലെ ബസ്രയിലെ റുമൈല എണ്ണപ്പാടത്ത് പ്രതിദിനം 1.5 ദശലക്ഷം ബാരല്‍ ഉത്പാദനം കുറച്ചു. സംഭരണ കേന്ദ്രങ്ങള്‍ പെട്ടെന്ന് നിറഞ്ഞതിനാല്‍ മിക്ക ഉല്‍പാദക രാജ്യങ്ങളും ഉല്‍പാദനം മന്ദ?ഗതിയിലാക്കി.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media