ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് ബോചെ ഗോള്‍ഡ് & ഡയമണ്ട്സ് മാവേലിക്കരയില്‍


 


ആലപ്പുഴ: ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡായ ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സ് മാവേലിക്കരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബോചെയും സിനിമാതാരം അമല പോളും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡയമണ്ട് ആദ്യവില്‍പ്പന ലളിത രവീന്ദ്രനാഥ് (മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, മാവേലിക്കര), ഗോള്‍ഡ് ആദ്യവില്‍പ്പന എം.എസ്. അരുണ്‍ കുമാര്‍ (എം.എല്‍.എ., മാവേലിക്കര) എന്നിവര്‍ നിര്‍വ്വഹിച്ചു. കെ. ഗോപന്‍ (മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍, മാവേലിക്കര), സനു സദാനന്ദന്‍ (പ്രസിഡന്റ്, KGMA മാവേലിക്കര), ജോസഫ് ജോണ്‍ മിന്റ് (പ്രസിഡന്റ്, KVVES). വി.കെ. ശ്രീരാമന്‍ (പി.ആര്‍.ഒ. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്) എന്നിവര്‍ ആശംസകളറിയിച്ചു. മാവേലിക്കരയിലെ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ രോഗികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കുന്ന ധനസഹായം ചടങ്ങില്‍ ബോചെ വിതരണം ചെയ്തു.

ചെറിയ കട, വലിയ ഡിസ്‌കൗണ്ട്, വലിയ സെലക്ഷന്‍ എന്ന ആശയമുള്‍ക്കൊണ്ടാണ് ഈ ഷോറൂമുകള്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിലുള്ള 58 ഷോറൂമുകള്‍ക്ക് പുറമെ ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സ് എന്ന ബ്രാന്‍ഡില്‍ പുതിയ 100 ഷോറൂമുകള്‍ കൂടി ആരംഭിക്കുമെന്ന് ബോചെ അറിയിച്ചു.
ഉദ്ഘാടനത്തിന്റെ ഭാഗമായി നിരവധി ഓഫറുകളാണ് ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ഒരുക്കിയിരിക്കുന്നത്. HUID മുദ്രയുള്ള 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലി 2.9% മുതല്‍ ആരംഭിക്കുന്നു. പ്രഷ്യസ്, അണ്‍കട്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50% വരെ ഡിസ്‌കൗണ്ട്. ഓരോ 3 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണ പര്‍ച്ചേയ്‌സുകള്‍ക്കൊപ്പവും ഗോള്‍ഡ് കോയിന്‍ സമ്മാനം. ഏറ്റവും പുതിയ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ അതിവിപുലമായ കലക്ഷന്‍ ഷോറൂമില്‍ ലഭ്യമാണ്. സ്വര്‍ണവിലയില്‍ നിന്നും സംരക്ഷണം നല്‍കിക്കൊണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍. നിങ്ങളുടെ കൈവശമുള്ള, ഏത് ജ്വല്ലറിയില്‍ നിന്നും വാങ്ങിയ പഴയ സ്വര്‍ണാഭരണങ്ങളും ഏറ്റവും മികച്ച മാര്‍ക്കറ്റ് വിലയില്‍ ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂമില്‍ വില്‍ക്കാം. ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട 5 പേര്‍ക്ക് ഡയമണ്ട് റിംഗ് സമ്മാനമായി നല്‍കി. മാവേലിക്കര മിച്ചല്‍ ജംഗ്ഷനിലുള്ള കേളി ടവറിലാണ് ബോചെ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media