വരുന്നു 'എല്‍ നിനോ'ഇന്ത്യക്കടക്കം ഭീഷണിയെന്ന് WMO

 

 


കോഴിക്കോട്: ലോകത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എല്‍ നിനോ പ്രതിഭാസം വരുന്നു. ഈ വര്‍ഷം ആഗോള താപനിലയില്‍ വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന കടുത്ത ജാഗ്രതാനിര്‍ദ്ദേശവുമായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജന്‍സിയായ വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ (WMO) രംഗത്തെത്തി. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ കടുത്ത വരള്‍ച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും ഇന്ത്യയിലാകെയും ഈ പ്രതിഭാസം വലിയ തിരിച്ചടിയാകും.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ശരാശരിയേക്കാള്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സമുദ്രങ്ങളില്‍ ഉഷ്ണതരംഗങ്ങള്‍ രൂപപ്പെടുന്നത് കടുത്ത വരള്‍ച്ചയ്ക്കും, ചിലയിടങ്ങളില്‍ അപ്രതീക്ഷിതമായ കനത്ത മഴയ്ക്കും കാരണമാകും. മധ്യ, കിഴക്കന്‍ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങളാണ് എല്‍ നിനോയ്ക്ക് കാരണം. ജൂണ്‍ മുതല്‍ ആരംഭിക്കുന്ന ഉയര്‍ന്ന താപനില ഓഗസ്റ്റ് മാസം വരെ തുടരും. നവംബര്‍ മാസം വരെ എല്‍ നിനോ പ്രതിഭാസം നീണ്ടുനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് വേള്‍ഡ് മെട്രോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ വിലയിരുത്തുന്നു.

ദക്ഷിണേഷ്യയില്‍ വരള്‍ച്ചാ ഭീഷണിയുള്ളപ്പോള്‍, മധ്യേഷ്യന്‍ രാജ്യങ്ങളില്‍ മഴ കൂടാന്‍ ഇത് കാരണമാകും. കൂടാതെ പസഫിക് സമുദ്രത്തില്‍ ശക്തമായ ചുഴലിക്കാറ്റുകള്‍ രൂപപ്പെടാനും സാധ്യതയുണ്ട്. നേരത്തെ 2024 ലാണ് ലോകം ഇതിന് മുന്‍പ് എല്‍ നിനോ പ്രതിഭാസത്തിന് സാക്ഷ്യം വഹിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ചൂടേറിയ വര്‍ഷമായാണ് 2024 രേഖപ്പെടുത്തപ്പെട്ടത്. അതിനേക്കാള്‍ കടുത്ത ആഘാതമായിരിക്കുമോ പുതിയ എല്‍ നിനോ സൃഷ്ടിക്കുക എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. ആഗോളതലത്തില്‍ വരാനിരിക്കുന്ന വരള്‍ച്ചയെയും കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളെയും നേരിടാന്‍ രാജ്യങ്ങള്‍ സജ്ജമാകണമെന്ന് യുഎന്‍ നിര്‍ദ്ദേശിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media