സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം
മഴ ദുര്‍ബലമാകും : കാലാവസ്ഥ വകുപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ ദുര്‍ബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. വ്യാഴാഴ്ച്ചയും വെള്ളിയാഴ്ച്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. കേരള കര്‍ണാടകലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. അതേസമയം, മധ്യകിഴക്കന്‍ അറബിക്കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദവുംതെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ചക്രവാത ചുഴിയും നിലനില്‍ക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.