നന്ദിഗ്രാമില്‍ തോറ്റ മമത ബാനര്‍ജി
ഭവാനിപൂരില്‍ വീണ്ടും ജനവിധിക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നു. മുന്‍ കാലങ്ങളില്‍ ഇവര്‍ തുടര്‍ച്ചയായി ജയിച്ചു വന്നിരുന്ന ഭവാനിപൂര്‍ സീറ്റീലായിരിക്കും മമതാ വീണ്ടും ജനവിധി തേടുക. ഈ സീറ്റില്‍ നിന്നും വിജയിച്ച് മന്ത്രിയായ സൊവന്‍ ദേവ് ചാറ്റര്‍ജി മമതയ്ക്ക് വേണ്ടി എംഎല്‍എ സ്ഥാനം രാജിവച്ചു.
ബിജെപിയിലേക്കു പോയ തന്റെ പഴയ വിശ്വസ്തന്‍ സുവേധു അധികാരിയുടെവെല്ലുവിളി ഏറ്റെടുത്താണ് മമത ഭവാനിപൂര്‍വിട്ട് നന്ദിഗ്രാമില്‍മത്സരിച്ചത്. എന്നാല്‍ നന്ദിഗ്രാമില്‍ 57 ശതമാനം വോട്ടുകള്‍ നേടി സുവേധു അധികാരി വന്‍ വിജയം നേടുകയായിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമ്തക്ക് ആറ് മാസത്തിനകം നിയമസഭാ അംഗത്വം തേടേണ്ടതുണ്ട്.