ഓഹരി വിപണി നഷ്ടത്തില്‍ ക്ലോസ ചെയ്തു
ഒരുവേള 1000 പോയിന്റോളം ഇടിഞ്ഞ സൂചിക തിരിച്ചുവരവ് നടത്തി നഷ്ടങ്ങള്‍ ചെറുതാക്കി. അതേസമയം തുടക്കം മുതല്‍ നിലനിന്ന നഷ്ടം നേട്ടമാക്കാന്‍ സൂചികകള്‍ക്കായില്ല. സെന്‍സെക്സ് 410.28 പോയിന്റ് നഷ്ടത്തില്‍ 59,667.60ലും നിഫ്റ്റി 106.50 പോയിന്റ് താഴ്ന്ന് 17,748.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിപണികളുടെ റെക്കോഡ് ഉയരം തന്നെയാണ് ലാഭമെടുപ്പിനു നിക്ഷേപകരെ പ്രേരിപ്പിച്ചത്. വിദേശനിക്ഷേപകരുടെ പിന്‍മാറ്റവും രാജ്യാന്തര സൂചികകളുടെ മെല്ലെപ്പോക്കും തിരിച്ചടിയായി. പ്രീ സെക്ഷനില്‍ സൂചിക 145 പോയിന്റോളം നഷ്ടത്തിലായിരുന്നു.
ആദ്യ പാദത്തിനു സമാനമയി കോവിഡില്‍ തളര്‍ന്ന വിപണികളെ ഉത്തേജിപ്പിക്കുന്നതിനായി രണ്ടാംപാദത്തിലും കേന്ദ്രം വായ്പയെടുക്കുമെന്ന് ഇന്നലെ ധനമന്ത്രാലയം വ്യക്തമാക്കിയതാണ് തളര്‍ച്ചയ്ക്കു തുടക്കമിട്ടത്. ആദ്യപാദത്തില്‍ 7.2 ലക്ഷം കോടി കടമെടുത്തെങ്കില്‍ രണ്ടാംപാദത്തില്‍ 5.03 ലക്ഷം കോടിയാകും വായ്പയെടുക്കുക. ടെക്, റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ് ഓഹരികളാണ് നഷ്ടത്തിലായത്. വാഹനം, ഊര്‍ജം ഓഹരികളുടെ കുതിപ്പ് ആശ്വാസം പകര്‍ന്നു.
ബി.എസ്.ഇയിലെ തെരഞ്ഞെടുത്ത 30 ഓഹരികളില്‍ ഒമ്പത് ഓഹരികള്‍ക്കു മാത്രമാണ നേട്ടമുണ്ടാക്കാനായത്. പവര്‍ഗ്രിഡ്, സണ്‍ഫാര്‍മ, എന്‍.ടി.പി.സി, ടൈറ്റാന്‍, കോട്ടക് ബാങ്ക്, ഡോ. റെഡ്ഡീസ് ലാബ്, റിലയന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി. അതേസമയം മാരുതി, എല്‍ ആന്‍ഡ് ടി, എസ്.ബി.ഐ.എന്‍, അള്‍ട്രാടെക് സിമെന്റ്, ബജാജ് ഓട്ടോ, ഐ.ടി.സി, നെസ്ലെ ഇന്ത്യ, മഹീന്ദ്ര, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ.സി. ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, എച്ച്.ഡ.എഫ്.സി, ടി.സി.എസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, ഇന്‍ഫോസിസ്, എച്ച്.സി.എല്‍. ടെക്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ ഓഹരികള്‍ നഷ്ടത്തിലായി. അതേസമയ വരും ദിനങ്ങളില്‍ സൂചികകള്‍ നേട്ടം തുടരുമെന്നാണു വിലയിരുത്തല്‍.