ആദിശങ്കര എന്‍ജിനിയറിംഗ് കോളെജില്‍ ഡ്രോണ്‍ പൈലറ്റ് കോഴ്‌സ്
കാലടി: ആദിശങ്കര എന്‍ജിനിയറിംഗ് കോളെജില്‍ ഡ്രോണ്‍ പൈലറ്റ് കോഴ്‌സ് ആരംഭിച്ചു. ഡ്രോണ്‍ നിര്‍മാണ കമ്പനിയായ ഇന്റഗ്രേറ്റഡ് ഡ്രോണ്‍ ട്രെയിനിംഗ് അക്കാദമി (ഐഡിറ്റിഎ)യുമായി സഹകരിച്ചാണ് കോഴ്‌സ് നടത്തുന്നത്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മിനിസ്ട്രി ഓഫ് സിവില്‍ ഏവിയേഷന്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ലൈസന്‍സാണ് നല്‍കുന്നത്. 18 വയസിന് മുകളിലുള്ള എസ്എസ്എല്‍സി പാസ്സായവര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം.
ഡ്രോണ്‍ നിര്‍മാണം, രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷണം, കാലാവസ്ഥ നിരീക്ഷണം ഡ്രോണ്‍ അധിഷ്ഠിത ഫോട്ടോഗ്രഫി, വീഡിയോഗ്രഫി, കൃഷി മറ്റ് സേവനങ്ങള്‍ തുടങ്ങയവയ്ക്കും പരിശീലനങ്ങള്‍ നല്‍കും. ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാണ് ഇനി ഡ്രോണ്‍ പറത്താന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847664564,9433996985