സൗദിയില്‍ കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കാത്തവര്‍ക്ക് ഇനി പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കാനാവില്ല


റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വാക്സിനേഷന്‍  പൂര്‍ത്തീകരിക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. രണ്ടു ഡോസ് വാക്‌സിനെടുക്കാത്തവര്‍ക്ക് പൊതുവിടങ്ങളില്‍ പ്രവേശനം നല്‍കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

വിമാന യാത്ര, പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള യാത്രകള്‍, വ്യാപാര, വാണിജ്യ, സാംസ്‌കാരിക, വിനോദ, കായിക, ടൂറിസം സ്ഥാപനങ്ങളിലെ പ്രവേശനത്തിനും വിലക്കുണ്ടാവും. രണ്ടു ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമേ ഇവിടങ്ങളില്‍ പ്രവേശനം അനുവദിക്കുകയുള്ളൂ.

ഈ മാസം 10ന് പുലര്‍ച്ചെ ആറു മണി മുതലാണ് ഈ വ്യവസ്ഥ നിലവില്‍ വരിക. ആരോഗ്യന്ത്രാലയം അംഗീകരിച്ച രണ്ടു ഡോസ് വാക്സിന്‍ ഈ തീയ്യതിക്ക് മുമ്പ് എല്ലാവരും എടുക്കേണ്ടതുണ്ട്.

നേരത്തെ കൊവിഡ് ബാധിച്ച് ഒരു ഡോസ് കൊവിഡ് വാക്‌സിന്‍ എടുത്തവരും രണ്ടാം ഡോസ് എടുക്കണം. എന്നാല്‍ തവക്കല്‍ന ആപ്ലിക്കേഷനില്‍ വാക്‌സിനേഷന് ഇളവ് അനുവദിക്കപ്പെട്ടവര്‍ക്ക് പുതിയ നിബന്ധനയിലും ഇളവ് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. രണ്ടു ഡോസ് എടുക്കാത്തവര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രവേശനവും അനുവദിക്കില്ല.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media