കുനോയില്‍ നിന്ന് പുറത്തു ചാടി ഭീതിവിതച്ച നമീബിയന്‍ ചീറ്റയെ തിരികെയെത്തിച്ചു 


ദില്ലി: കുനോ ദേശീയ ഉദ്യാനത്തില്‍ നിന്ന് പുറത്തുകടന്ന നമീബിയന്‍ ചീറ്റയായ ഒബാനെ ദേശീയ ഉദ്യാനത്തിലേക്ക് തിരികെ എത്തിച്ചു. വനംവകുപ്പ് സംഘം ശിവപുരി ജില്ലയിലെ വനത്തില്‍ നിന്ന് പുറത്ത് എത്തിക്കുകയായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞിട്ടും ചീറ്റ കുനോയിലേക്ക് മടങ്ങിവരുന്നതിന്റെ ലക്ഷണമൊന്നും കാണിക്കാത്തതിനെ തുടര്‍നന്നായിരുന്നു വനമവകുപ്പിന്റെ നടപടി.പാര്‍ക്കിലേക്ക് മടങ്ങുന്നതിന്റെ ലക്ഷണമൊന്നും കാണിക്കാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച വനംവകുപ്പ് സംഘം രാംപുര ഗ്രാമത്തില്‍ ഉണ്ടായിരുന്ന ഒബാന് മയക്കാനുള്ള മരുന്ന് നല്‍കിയായിരുന്നു കുനോയിലേക്ക് തിരികെ കൊണ്ടുവന്നത്.
ഗ്രാമങ്ങളിലെ ഒബാന്റെ സാന്നിധ്യം നാട്ടുകാരെ ഭയപ്പെടുത്തിയിരുന്നു, ചീറ്റയെ സുരക്ഷിതമായി കുനോയിലേക്ക് തിരികെ കൊണ്ടുപോയതിന് ശേഷമാണ് പ്രദേശവാസികള്‍ക്ക് ആശ്വാസം ലഭിച്ചത്. ഒബാനെ വിജയകരമായി രക്ഷപ്പെടുത്തിയെന്നും കുനോയില്‍ ആഷ, എല്‍ട്ടണ്‍, ഫ്രെഡി എന്നിവരുമായി വീണ്ടും ഒന്നിച്ചുവെന്നും ഇന്ത്യ ടുഡേയോട് സംസാരിച്ച കുനോ നാഷണല്‍ പാര്‍ക്ക് ഡിഎഫ്ഒ പ്രകാശ് കുമാര്‍ പറഞ്ഞു.രണ്ട് ബാച്ചുകളിലായി ആകെ 20 ചീറ്റകളാണ് ഇന്ത്യയിലെത്തിയത്. നമീബിയയില്‍ നിന്നുള്ള എട്ട് ചീറ്റകളുടെ ആദ്യ ബാച്ച് 2022 സെപ്റ്റംബറില്‍ എത്തി. പിന്നീട് ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകള്‍ കൂടി വന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media