യുഎല്‍ സൈബര്‍പാര്‍ക്കില്‍ കൂടുതൽ തൊഴിലൊരുക്കി കമ്പനികൾ
 

 വിപുലീകൃത ഓഫീസ് തുറന്ന് നെറ്റ്സ്റ്റേജറും ട്രാങ്ക്വിലും


കോഴിക്കോട്:  കോവിഡിൻ്റെ ആശങ്ക ഒഴിയുമ്പോൾ വടക്കന്‍ കേരളത്തില്‍ പുതിയ തൊഴിലവസരങ്ങൾ ഒരുക്കി യുഎല്‍ സൈബര്‍പാര്‍ക്കിലെ കമ്പനികൾ വളർച്ചയിൽ. ലോകത്തെ പ്രമുഖ ബ്രാൻഡുകൾക്കു വിപണനസേവനം നല്ക്കുന്ന നെറ്റ്സ്റ്റേജർ വിപുലമായ ഓഫീസ് യുഎല്‍ സൈബര്‍പാര്‍ക്കില്‍ (യുഎല്‍സിപി) ആരംഭിച്ചു. നൂറിലധികം ഫ്രെഷ് പ്രൊഫഷണലുകൾക്ക് അവസരമൊരുക്കി ട്രാന്‍ക്വില്‍ ക്ലൗഡ് ഇആര്‍പി സോഫ്റ്റ്വെയർ കമ്പനി മൂന്നുദിവസം പ്രവർത്തനം വിപുലപ്പെടുത്തി. ഹൈബ്രിഡ് വര്‍ക്ക് മോഡലില്‍ ആയിരം തൊഴിലുകൾ പ്രഖ്യാപിച്ച് റ്റാറ്റ എലെക്സി കേരളത്തിലെ രണ്ടാമത്തെ വലിയ ഡെവലപ്മെൻ്റ് സെൻ്റർ തുടന്നതിനു പിന്നാലെയാണിത്.

ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ അതിവേഗം വളരാനും പുതിയ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും ബിസിനസ്സുകളെ സഹായിക്കുന്നതിന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ-കൊമേഴ്സ്, വെബ്, മൊബൈല്‍ ആപ്പ് ഡെവലപ്മെന്റ് എന്നിവയില്‍ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സമ്പൂര്‍ണ്ണ സേവന ഡിജിറ്റല്‍ ഏജന്‍സിയാണു നെറ്റ്സ്റ്റേജർ. മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും ഔദ്യോഗിക പങ്കാളിയായ നെറ്റ്സ്റ്റേജർ യുഎസ്എ, യുഎഇ, കാനഡ, ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഇന്ത്യ എന്നിവയുള്‍പ്പെടെ 15 രാജ്യങ്ങളിലെ പരമ്പരാഗതവും വളരുന്നതുമായ 500-ലധികം ക്ലയന്റുകള്‍ക്ക് നിലവിൽ സേവനം നല്കുന്നുണ്ട്. 

നിര്‍മ്മാണ-വിതരണ-റീറ്റെയില്‍-സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങൾക്കു വേണ്ട വ്യവസായ- ബിസിനസ്സ് സോഫ്റ്റ്വെയര്‍ ആണ് ട്രാന്‍ക്വിലിൻ്റെ മുഖ്യ ഉത്പന്നം. ഇതിനകം എല്ലാ ജിസിസി രാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുള്ള ട്രാന്‍ക്വില്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നടപടി. റ്റാറ്റ എൽക്സിയുടെ കടന്നുവരവിനുപിന്നാലെ യുഎൽ സൈബർപാർക്കിനൊപ്പം പാർക്കിലെ കമ്പനികളും വളർച്ച കൈവരിക്കുന്നതിൻ്റെ സൂചനയാണിതെന്ന് പാർക്ക് സിഇഒ രവീന്ദ്രൻ കസ്തൂരി അഭിപ്രായപ്പെട്ടു.

നെറ്റ്സ്റ്റാഗര്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി ഹോട്ടല്‍ ട്രൈപെന്റയില്‍ സംഘടിപ്പിച്ച സാംസ്‌കാരികസായാഹ്നം ആര്‍ട്ടിസ്റ്റ് മദനന്‍ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (സിഎഎഫ്‌ഐടി) പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍, സെക്രട്ടറി ആനന്ദ് എന്നിവര്‍ പങ്കെടുത്ത ചടങ്ങിൽ കമ്പനിയുടെ സിഇഒ പ്രജീഷ് കെ കെ, സിറ്റിഒ പ്രബീഷ് എ, എച്ച്ആര്‍-സിഒഒ ഉജ്വല്‍, പ്രോജക്ട് മാനേജര്‍ നിധീഷ് കോമത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേധാവി അനുരാഗ് രാജന്‍, ടീം ലീഡര്‍ യുഐ യുഎക്സ് ജയേഷ് പക്കത്ത്, ഫാത്തിമത്ത് അക്‌സ, സീത മദനന്‍, സുഗേഷ് കൃഷ്ണന്‍, സസ്ന സൈഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media