ബിറ്റ്‌കോയിന് പിന്നാലെ നേട്ടം കൊയ്ത് എഥേറിയം
എഥേറിയം അല്ലെങ്കില്‍ എഥര്‍ എന്നറിയപ്പെടുന്ന ക്രിപ്‌റ്റോകറന്‍സിയാണ് ബിറ്റ്‌കോയിന് പിറകെ രണ്ടാം സ്ഥാനത്തുള്ളത്. ഇത്തവണ എഥര്‍ ആണ് വലിയ നേട്ടം കൊയ്തിരിക്കുന്നത്.എഥേറിയത്തിന്റെ മൂല്യം നാലായിരം ഡോളര്‍ മറികടന്നു എന്നതാണ് ക്രിപ്‌റ്റോകറന്‍സി മേഖലയില്‍ നിന്നുള്ള വാര്‍ത്ത. ആദ്യമായാണ് എഥറിന്‌റെ മൂല്യം ഇത്രയധികം വര്‍ദ്ധിക്കുന്നത്. 2.9 ലക്ഷത്തിലധികം വരും ഇത്. എഥറിന്റെ ഒരു യൂണിറ്റിന്റെ മൂല്യമാണിത്.മൂല്യം ഉയര്‍ന്നതോടെ എഥറിന്റെ മൊത്തം വിപണി മൂല്യത്തിലും വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. മൊത്തം വിപണി മൂലധനം 450 ബില്യണ്‍ ഡോള്‍ ആയി എന്നാണ് കണക്ക്. ഏതാണ്ട് 33 ലക്ഷം കോടി ഇന്ത്യന്‍ രൂപ. എഥേറിയത്തിനു ഒരു വര്‍ഷം കൊണ്ട് മൂല്യത്തിലുണ്ടായ വര്‍ദ്ധന 450 ശതമാനം ആണ്.