വർഷത്തിലെ ആദ്യവ്യാപാരദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം.
പുതിയ വർഷത്തിലെ ആദ്യവ്യാപാരദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,450 നിലവാരത്തിലെത്തി.
സെൻസെക്സ് 300 പോയന്റ് ഉയർന്ന് 58,554ലിലും നിഫ്റ്റി 95 പോയന്റ് നേട്ടത്തിൽ 17,449ലുമാണ് വ്യാപാരം ആരംഭിച്ചത്.
ഐഷർ മോട്ടോഴ്സ്, ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, ഹീറോ മോട്ടോർകോർപ്, ശ്രീ സിമെന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒഎൻജിസി, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, സൺ ഫാർമ, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.5ശതമാനവും 0.8ശതമാനവും നേട്ടത്തിലാണ്. ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകളും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.