ബിഹാറിന്റെ മുഖ്യമന്ത്രിപദം നിതീഷ് കുമാര്‍ രാജിവയ്ക്കുന്നു രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം 


 



പട്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ യുഗത്തിന് വിരാമം. മുഖ്യമന്ത്രി പദം രാജി വച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് നിതീഷ് കുമാര്‍ തന്നെ സ്ഥിരീകരിച്ചു. രാജ്യസഭയിലും എത്തണമെന്നത് തന്റെ സ്വപ്നമായിരുന്നെന്നും, പുതിയ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്നും നിതീഷ് കുമാര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിതീഷ് കുമാറിന്റെ അപ്രതീക്ഷിത പടിയിറക്കത്തില്‍ ജെഡിയു പ്രവര്‍ത്തകര്‍ കടുത്ത രോഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു. നിതീഷ് കുമാറിനെ നീക്കുന്നതിന്റെ തിരക്കഥ എവിടെ തയ്യാറാക്കിയെന്നത് പകല്‍ പോലെ വ്യക്തമാണെന്ന് ആര്‍ജെഡിയും പ്രതികരിച്ചു.

'ബിഹാര്‍ ഏല്‍പിച്ച വിശ്വാസത്തിന് നന്ദി, ബിഹാര്‍ ജനതയായിരുന്നു തന്റെ കരുത്ത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും എത്തുകയെന്നത് കൂടി തന്റെ സ്വപ്നമായിരുന്നു. ഇപ്പോള്‍ രാജ്യസഭയിലേക്ക് എത്താന്‍ അവസരമായിരിക്കുന്നു. തന്റെ ആഗ്രഹപ്രകാരം അവിടേക്ക് നീങ്ങുന്നു. പുതിയ സര്‍ക്കാരിന് എല്ലാ ആശംസകളും. പിന്തുണയുമായി ഒപ്പമുണ്ടാകും. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നുള്ള വിടവാങ്ങല്‍ കുറിപ്പെന്ന് തോന്നിക്കും വിധമുള്ള വാക്കുകളിലൂടെ മുഖ്യമന്ത്രി പദത്തില്‍ നിന്ന് താന്‍ ഒഴിയുകയാണെന്ന് കൂടി നിതിഷ് കുമാര്‍ പറഞ്ഞുവയ്ക്കുകയാണ്.

ഇന്ന് തന്നെ നിതീഷ് രാജ്യ സഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. അമിത്ഷായുടെ സാന്നിധ്യവും ചടങ്ങിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെ രണ്ട് പതിറ്റാണ്ടിനിപ്പുറം ദേശീയ രാഷ്ട്രീയത്തിലേക്ക് നിതീഷ് കുമാര്‍ എത്തുകയാണ്. റെയില്‍വേ, ഉപരിതല ഗതാഗതം, കൃഷി തുടങ്ങിയ വകുപ്പുകള്‍ മുന്‍പ് കൈകാര്യം ചെയ്ത നിതീഷ് കുമാറിനെ പുതിയ വരവില്‍ അത്തരം നിയോഗങ്ങള്‍ തേടിയെത്തുമോയെന്ന് വ്യക്തമല്ല. ആരോഗ്യ പ്രശ്‌നങ്ങളാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തേക്കുള്ള വഴി തെളിച്ചതെന്നാണ് വിവരം.

 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media