എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍ കൂടി ഹോര്‍മുസ് കടന്നു
 



ദില്ലി: രണ്ട് ഇന്ത്യന്‍ എല്‍പിജി കപ്പലുകള്‍കൂടി ഹോര്‍മുസ് കടലിടുക്ക് കടന്നു. . ബിഡബ്ല്യു ടൈര്‍ ബിഡബ്ല്യു എല്‍മ് എന്നീ ഇന്ത്യന്‍ പതാകയുള്ള ടാങ്കറുകള്‍ ഹോര്‍മുസ് കടന്ന് ഇപ്പോള്‍ ഓമാന്‍ ഉള്‍ക്കടലിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ഷിപ്പിങ് ഏജന്‍സികളുടെ ട്രാക്കിങ് ഡാറ്റ പറയുന്നു. ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങള്‍ സൗഹൃദ രാജ്യങ്ങളാണെന്നും ഇവരുടെ കപ്പലുകള്‍ ഹോര്‍മുസ് കടത്തിവിടുമെന്നും കഴിഞ്ഞ ദിവസം ഇറാന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ നാല് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ ഹോര്‍മുസ് കടന്നിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് കപ്പലുകള്‍കൂടി ശനിയാഴ്ച്ച ഹോര്‍മുസ് കടന്നത്.

ഏതാണ്ട് 90,000 ടണ്ണിലധികം എല്‍പിജി (പാചകവാതകം) ആണ് ഈ രണ്ട് ടാങ്കറുകളിലുമായി ഉള്ളത്.  റാസല്‍വൈമയ്ക്ക് സമീപം നങ്കുരമിട്ടിരുന്ന അഞ്ച് ഇന്ത്യന്‍ കപ്പലുകളില്‍ ഉള്‍പ്പെട്ടതാണ് ഇപ്പോള്‍ ഹോര്‍മുസ് കടന്ന എല്‍പിജി ടാങ്കറുകളെന്നാണ് വിവരം. ബീഡബ്ലു ടൈര്‍ ബിപിസിഎല്ലിനും ബിഡബ്ല്യു എല്‍മ് എച്ച്പിസിഎല്ലിനും ചാര്‍ട്ടേര്‍ഡ് ചെയ്ത കപ്പലുകളാണ്. ന്യൂ മംഗലാപുരം, മുംബൈ തുറമുഖങ്ങളിലേക്കാകും ഈ കപ്പലുകള്‍ എത്തിച്ചേരുകയെന്നാണ് വിവരം.

20 ഇന്ത്യന്‍ കപ്പലുകള്‍ നിലവില്‍ ഹോര്‍മുമ്പില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന തങ്ങളുടെ ഒഴിഞ്ഞ കപ്പലുകളിലേക്ക് ഇന്ത്യ എല്‍പിജി കയറ്റിക്കൊണ്ടിരിക്കുന്നുണ്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.ചൈന, റഷ്യ ഇന്ത്യ, ഇറാഖ്, പാകിസ്താന്‍ എന്നീ അഞ്ച് 'സൗഹൃദ രാജ്യങ്ങളുടെ ടാങ്കറുകള്‍ക്ക് സുരക്ഷിന്‍,മായ യാത്ര അനുവദിക്കുമെന്നാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്.പി പറഞ്ഞിരുന്നത്. അതേസമയം, ഇറാന്റെ ശത്രുക്കളുമായി ബന്ധമുള്ള കപ്പലുകള്‍ക്ക് ഉപരോധം തുടരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media