സംസ്ഥാനത്ത് രോഗവ്യാപനം പ്രതിരോധിക്കുന്നതിൽ ഈ ആഴ്ച നിർണായകമെന്ന് അവലോകനയോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതില്‍ ഈ ആഴ്ച നിര്‍ണായകമെന്ന് കോവിഡ് അവലോകന യോഗത്തില്‍ വിലയിരുത്തി.
ഓണമായതോടുകൂടി നിരത്തുകളിലെ തിരക്ക് വർദ്ധിക്കുന്നതിനും കേസുകളുടെ എണ്ണം കൂടുന്നതിന് കാരണമാകുന്നു. അതിനാല്‍ ഡബ്ല്യു.ഐ.പി.ആര്‍ കൂടുതലുള്ള മേഖലകള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതാണ്.
നിയന്ത്രണങ്ങള്‍ വരുന്ന മേഖലകളുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഓണക്കാലത്ത് അതീവ ജാഗ്രത വേണമെന്നാണ് വിദഗ്ധ സമിതിയുടേയും തീരുമാനം.
പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടുന്ന ജില്ലകളിൽ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യപിച്ചേക്കും. വാക്സിനേഷന്‍ നടപടികൾ വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യ ഡോസ് വാക്‌സിൻ സ്വീകരിക്കാത്തവര്‍ക്ക് നിര്‍ബന്ധമായും നല്‍കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നത്.
ടി.പി.ആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ മാറ്റിയെങ്കിലും കേസുകള്‍ കുറയുന്നില്ല എന്നതും ആശങ്ക പരത്തുന്നു. സംസ്ഥാനത്തെ രോഗവ്യാപന നിരക്ക് 15 ശതമാനത്തിന് മുകളിലാണ്.
കോവിഡ് മൂന്നാം തരംഗത്തിന്റെ മുന്നൊരുക്കമായി 48 ആശുപത്രികളില്‍ സജ്ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശം.