നേട്ടത്തില്‍ ഓഹരിവിപണി വ്യാപാരം ആരംഭിച്ചു
ഇന്ന് നേട്ടത്തില്‍ വിപണി വ്യാപാരം ആരംഭിച്ചു. സാമ്പത്തിക ഓഹരികള്‍ ഇന്ത്യന്‍ സൂചികകള്‍ക്ക് ഉണർവേകി . ബിഎസ്ഇ സെന്‍സെക്‌സ് സൂചിക 200 പോയിന്റ് ഉയര്‍ന്ന് 50,740 എന്ന നിലയിലാണ് ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. വിശാലമായ എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 15,200 മാര്‍ക്കിലും ചുവടുവെയ്ക്കുന്നു. സെന്‍സെക്‌സിലും നിഫ്റ്റിയിലും 2 ശതമാനം നേട്ടത്തോടെ എസ്ബിഐ ഉയർച്ചയിലാണ് . എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി, പവര്‍ ഗ്രിഡ് ഓഹരികളും മെച്ചപ്പെട്ട നേട്ടം രാവിലെ കയ്യടക്കുന്നു.
വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള നിഫ്റ്റി വില സൂചികകളില്‍ ഭൂരിപക്ഷവും നഷ്ടമില്ലാതെയാണ് ഇടപാടുകള്‍ നടത്തുന്നത്. നിഫ്റ്റി ലോഹം മാത്രം 1 ശതമാനം തകര്‍ച്ച നേരിടുന്നുണ്ട്. ബെഞ്ച്മാര്‍ക്ക് സൂചികകളുടെ വഴിയെത്തന്നെയാണ് മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളുടെയും പ്രയാണം. രാവിലെ ബിഎസ്ഇ മിഡ്ക്യാപ് 0.6 ശതമാനവും സ്‌മോള്‍ക്യാപ് 0.8 ശതമാനവും വീതം നേട്ടം കുറിക്കുന്നു. തിങ്കളാഴ്ച്ച 33 കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടുക. ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഇന്ത്യാ സിമന്റ്‌സ്, ജെകെ പേപ്പര്‍, മഹാനഗര്‍ ഗ്യാസ്, ബാര്‍ബിക്യൂ നേഷന്‍ ഹോസ്പിറ്റാലിറ്റി തുടങ്ങിയ പ്രമുഖര്‍ ഇക്കൂട്ടത്തിലുണ്ട്.