കോവിഡ് കുറഞ്ഞു; ഖത്തറില്‍ നാലാംഘട്ട ഇളവുകള്‍ ഈ മാസം മൂന്ന് മുതല്‍
ദോഹ: ഖത്തറില്‍ ഞായര്‍ മുതല്‍ പൊതുസ്ഥലങ്ങളിലെ കൂടുതല്‍ ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല. നാലാം ഘട്ട ഇളവുകള്‍ക്ക് ഈ മാസം 3ന് തുടക്കമാകും. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരി ദിവാനില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചത്.
ഇളവുകള്‍
1. തുറന്ന പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല. അതേസമയം അടഞ്ഞ പൊതുസ്ഥലങ്ങള്‍, മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍, പ്രദര്‍ശന വേദികള്‍, ഇവന്റുകള്‍, പള്ളികള്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം. തുറന്ന സ്ഥലത്ത് ഉപഭോക്താക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ജോലിക്കാര്‍ മാസ്‌ക് ധരിക്കണം.
2. വീടിനു പുറത്തിറങ്ങുമ്പോള്‍ ഫോണില്‍ ഇഹ്തെറാസ് ആപ് ആക്ടിവേറ്റാകണം.
3. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ എല്ലാ ജീവനക്കാരും ഓഫിസിലെത്തണം. ഓഫിസ് യോഗങ്ങളില്‍ 30 പേര്‍ക്ക് പങ്കെടുക്കാം. അംഗങ്ങള്‍ കൂടിയാല്‍ യോഗം ഓണ്‍ലൈന്‍ ആക്കാം.
4. സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ വാക്സിനെടുക്കാത്ത ജീവനക്കാര്‍ക്ക് പ്രതിവാര റാപ്പിഡ് ആന്റിജന്‍ പരിശോധന തുടരും. വാക്സീനെടുക്കുന്നതില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് വ്യവസ്ഥ ബാധകമല്ല.
5. പള്ളികളില്‍ പ്രതിദിന, വെള്ളിയാഴ്ച പ്രാര്‍ഥന തുടരും. കുട്ടികള്‍ക്കും പ്രവേശിക്കാം. അംഗശുദ്ധി വരുത്തുന്നയിടങ്ങളും ശുചിമുറികളും തുറക്കാം (ഔഖാഫ് ഇസ്ലാമിക മന്ത്രാലയത്തിന്റെ തീരുമാന പ്രകാരം). ഞായറാഴ്ച മുതല്‍ പ്രാര്‍ഥനാ സമയങ്ങളില്‍ അകലം പാലിക്കേണ്ട. അതേസമയം വെള്ളിയാഴ്ചകളിലെ പ്രഭാഷണത്തിനിടെ ഒരു മീറ്റര്‍ അകലം നിര്‍ബന്ധം. മാസ്‌ക് വേണം. അധികം തിരക്കില്ലാത്ത മേഖലകളിലെ പള്ളികളില്‍ ശുചിമുറികളും അംഗശുദ്ധി വരുത്താനുള്ള ഇടങ്ങളും തുറക്കാം. പള്ളികളിലെ പ്രവേശന കവാടങ്ങളില്‍ ഇഹ്തെറാസ് കാണിക്കണം. നമസ്‌കാര പായ സ്വന്തമായി കൊണ്ടു വരികയും വേണം.
6. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ 30 പേര്‍ക്ക് വീടുകള്‍ക്കും മജ്ലിസുകള്‍ക്കുമുള്ളില്‍ ഒത്തുചേരാം. ഇവരില്‍ 5 പേര്‍ മാത്രമേ വാക്സീനെടുക്കാത്തവരോ ഭാഗികമായി വാക്സിനെടുത്തവരോ ആകാന്‍ പാടുള്ളു. പുറത്ത് 50 പേര്‍ക്ക് ഒത്തുചേരാം. ഇവരില്‍ 10 പേര്‍ മാത്രമേ വാക്സിനെടുക്കാത്ത അല്ലെങ്കില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരാകാന്‍ പാടുളളു.
7. ഹോട്ടലുകളില്‍ മാത്രമല്ല പുറത്തുളള ഹാളുകളിലും വിവാഹം നടത്താം. ഹാളുകളുടെ 30 ശതമാനം ശേഷിയില്‍, അതായത് പരമാവധി 250 പേര്‍ക്ക് വിവാഹങ്ങളില്‍ പങ്കെടുക്കാം. ഇവരില്‍ വാക്‌സിനെടുക്കാത്ത അല്ലെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരായി 20 പേര്‍ മാത്രമേ പാടുള്ളൂ. മറ്റെല്ലാവരും വാക്സിനേഷന്‍ എടുത്തവരാകണം.
8. പുറത്തെ ഹാളുകളില്‍ പകുതി ശേഷിയില്‍, പരമാവധി 400 പേര്‍ക്ക് പങ്കെടുക്കാം. ഇവരില്‍ വാക്‌സിനെടുക്കാത്ത അല്ലെങ്കില്‍ ഭാഗികമായി വാക്‌സിനെടുത്ത 50 പേര്‍ മാത്രമേ പാടുള്ളൂ. വാക്സിനെടുക്കാത്തവരില്‍ ആറു വയസ്സിന് മുകളിലുള്ള കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കണമെങ്കില്‍ അംഗീകൃത കേന്ദ്രത്തില്‍ റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണം. ന്മ
9. പബ്ലിക് പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ പരമാവധി 30 പേര്‍ക്കും ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്കും ഒത്തുകൂടാം. കളിക്കളങ്ങളും വ്യായാമത്തിനുള്ള ഉപകരണങ്ങളും പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ നടത്തം, ഓട്ടം, സൈക്കിള്‍ സവാരി എന്നിവയും ആകാം. പാര്‍ക്കുകളിലെ ശൗചാലയങ്ങളും തുറക്കാം.
10. വാഹനങ്ങളില്‍ ഒരേ കുടുംബത്തിലെ അംഗങ്ങള്‍ ഒഴികെ ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേരില്‍ കൂടാന്‍ പാടില്ല. ബസുകളില്‍ 75 ശതമാനത്തിലധികം യാത്രക്കാര്‍ പാടില്ല യാത്രക്കാര്‍ കോവിഡ് മുന്‍കരുതലെടുക്കണം.
11. ദോഹ മെട്രോയ്ക്കും കര്‍വ ബസുകള്‍ക്കും വാരാന്ത്യങ്ങളിലുള്‍പ്പെടെ 75% ശേഷിയില്‍ സര്‍വീസ് നടത്താം. യാത്രയില്‍ ഭക്ഷണപാനീയങ്ങള്‍ അനുവദിക്കില്ല. മെട്രോ, ബസ് സ്റ്റേഷനുകളില്‍ പുകവലിക്കുന്ന ഇടങ്ങളും തുറക്കില്ല.
12. ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് ട്രെയിനികളില്‍ 75 ശതമാനമോ അതില്‍ അധികമോ പേര്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണെങ്കില്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാം. എന്നാല്‍ ഇവരുടെ എണ്ണം 75 ശതമാനത്തില്‍ കുറവാണെങ്കില്‍ 75% ശേഷിയിലേ പ്രവര്‍ത്തനം പാടുളളൂ. വാക്സിനെടുക്കാത്തവരും ഭാഗികമായി വാക്സിനെടുത്തവരുമായ ട്രെയിനികള്‍ക്ക് റാപ്പിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാണ്. എല്ലാ പരിശീലകരും വാക്‌സിനെടുത്തിരിക്കണം.
13. സിനിമ തിയറ്ററുകളുടെ പ്രവര്‍ത്തനശേഷി 75 ശതമാനമാക്കി ഉയര്‍ത്തി. കാണികളില്‍ 75% പേരും വാക്സിനെടുത്തവരാകണം. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും പ്രവേശിക്കാം.
14.വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും സ്വകാര്യ പരിശീലന കേന്ദ്രങ്ങള്‍ക്കും 75 % ശേഷിയില്‍ തുടരാം. 75 % ട്രെയിനികളും മുഴുവന്‍ ജീവനക്കാരും രണ്ടു ഡോസ് വാക്സിനെടുത്തവരാകണം. എടുക്കാത്തവര്‍ക്ക് പ്രതിവാര റാപ്പിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധം.
15. നഴ്സറികള്‍ക്ക് 75 % ശേഷിയില്‍ പ്രവര്‍ത്തിക്കാം. എല്ലാ ജീവനക്കാരും വാക്സിനേഷന്‍ എടുത്തിരിക്കണം. ന്മ ഭിന്നശേഷിക്കാര്‍ക്കുള്ള കേന്ദ്രങ്ങളില്‍ ഒരു സെഷനില്‍ അഞ്ചില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പാടില്ല.
16. മ്യൂസിയങ്ങള്‍ക്കും പബ്ലിക് ലൈബ്രറികള്‍ക്കും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാം. ന്മ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രഫഷനല്‍ കായിക പരിശീലനങ്ങള്‍ തുടരാം. അമച്വര്‍ (18ല്‍ താഴെയുള്ളവര്‍) പരിശീലനങ്ങളില്‍ ഔട്‌ഡോറില്‍ വാക്‌സിനെടുത്ത 40 പേര്‍ക്കും ഇന്‍ഡോറില്‍ 30 പേര്‍ക്കും പരിശീലനം നടത്താം. കാണികളെ അനുവദിക്കില്ല.
17. സ്വകാര്യ ക്ലബ്ബുകളില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കുമ്പോള്‍ ഔട്ഡോറില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ 35 പേര്‍ക്കും ഇന്‍ഡോറില്‍ 25 പേര്‍ക്കും മാത്രമാണ് അനുമതി.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രാദേശിക, രാജ്യാന്തര ടൂര്‍ണമെന്റുകള്‍ നടത്താം. ഔട്‌ഡോറില്‍ 75 ശതമാനത്തില്‍ കൂടുതല്‍ കാണികള്‍ പാടില്ല. ഇന്‍ഡോറില്‍ 50% കാണികള്‍ക്കാണ് അനുമതി. ഇവരില്‍ 90% പേരും വാക്സിനെടുത്തവരാകണം.
18. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രദര്‍ശനങ്ങള്‍, ഇവന്റുകള്‍ എന്നിവ നടത്താം. തുറന്ന സ്ഥലങ്ങളില്‍ 75 % പേര്‍ക്ക് അനുമതി. ഇന്‍ഡോറില്‍ 50 % പേര്‍ക്കും പങ്കെടുക്കാം. അകം, പുറം വേദികളില്‍ പങ്കെടുക്കുന്നവരില്‍ 90 % പേരും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരാകണം.
19. പങ്കെടുക്കുന്നവരുടെ എണ്ണം ഔട്‌ഡോറില്‍ 1,000, ഇന്‍ഡോറില്‍ അഞ്ഞൂറില്‍ കൂടുതലെങ്കില്‍ ഇവന്റ് നടത്താന്‍ പൊതുജനാരോഗ്യമന്ത്രാലയം അനുമതി വേണം.
20. ഷോപ്പിങ് മാളുകള്‍ക്ക് പൂര്‍ണ ശേഷയില്‍ പ്രവര്‍ത്തിക്കാം. കുട്ടികള്‍ക്ക് പ്രവേശിക്കാം. മാളുകളിലെ ഫുഡ് കോര്‍ട്ടുകള്‍, പ്രാര്‍ഥനാ ഹാളുകള്‍, വസ്ത്രം മാറുന്ന മുറികള്‍ എന്നിവയ്ക്ക് 50% ശേഷിയില്‍ പ്രവര്‍ത്തിക്കാം. ഓരോ ഷോപ്പുകളുടെ അകത്തും ഒരേസമയം എത്രപേര്‍ക്ക് പ്രവേശിക്കാമെന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിക്കും.
21. ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കറ്റുള്ള റസ്റ്ററന്റുകള്‍ക്ക് ഇന്‍ഡോറില്‍ 75 ശതമാനത്തിലും ഔട്‌ഡോറില്‍ പൂര്‍ണതോതിലും പ്രവര്‍ത്തിക്കാം. മറ്റുളളവയ്ക്ക് ഔട്‌ഡോറില്‍ 50 %, ഇന്‍ഡോറില്‍ 40% ശേഷിയിലും പ്രവര്‍ത്തിക്കാം. ഉപഭോക്താക്കളില്‍ മുഴുവന്‍ പേരും വാക്സിനെടുത്തവരാകണം. 12 വയസ്സില്‍ താഴെയുള്ളവര്‍ക്ക് കുടുംബങ്ങള്‍ക്കൊപ്പം മാത്രമാണ് പ്രവേശനം.
22. ബോട്ടുകള്‍, നൗകകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരെല്ലാം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണം. 50% ശേഷിയില്‍ സര്‍വീസ് നടത്താം. യാത്രക്കാരില്‍ വാക്‌സിനെടുത്ത പരമാവധി 40 പേരും വാക്‌സിനെടുക്കാത്ത അല്ലെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്ത 5 പേരും മാത്രമേ പാടുള്ളു.
23. സൂഖുകള്‍ക്ക് പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാം. ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍ക്ക് 75% ശേഷിയിലും പ്രവര്‍ത്തിക്കാം. കുട്ടികള്‍ക്കും പ്രവേശിക്കാം.
24. ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സലൂണുകള്‍ എന്നിവയ്ക്ക് 75% ശേഷിയില്‍ പ്രവര്‍ത്തിക്കാം. ജീവനക്കാരെല്ലാം വാക്‌സീനെടുത്തവരാകണം. ഒരേ സമയം രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ക്ക് സേവനം പാടില്ല. ഉപഭോക്താക്കളും വാക്സിനെടുത്തവരാകണം.
25. അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, വിനോദകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് 75 % ശേഷിയില്‍ ഔട്‌ഡോറിലും 50 % ശേഷിയില്‍ ഇന്‍ഡോറിലും പ്രവര്‍ത്തിക്കാം. സന്ദര്‍ശകരില്‍ 75% പേരും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരാകണം. 12 വയസ്സില്‍ താഴെയുളളവര്‍ക്കും പ്രവേശിക്കാം. വാക്‌സീനെടുക്കാത്ത അല്ലെങ്കില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്ത 25 ശതമാനത്തിലാകണം കുട്ടികളെ ഉള്‍പ്പെടുത്താന്‍.
26. നീന്തല്‍ കുളങ്ങള്‍, വാട്ടര്‍ പാര്‍ക്കുകള്‍ എന്നിവയ്ക്ക് ഔട്‌ഡോറില്‍ 75 %, ഇന്‍ഡോറില്‍ 50 % ശേഷിയിലും പ്രവര്‍ത്തിക്കാം. വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമാണ് പ്രവേശനം. കുട്ടികള്‍ക്കു പ്രവേശിക്കാം.
27. ഹെല്‍ത്ത് ക്ലബ്ബുകള്‍, സ്പാ, ജിം, മസാജ് സേവനങ്ങള്‍, സോന, ജക്കൂസി സേവനങ്ങള്‍, മൊറോക്കന്‍-തുര്‍ക്കിഷ് ബാത്ത് എന്നിവയ്ക്ക് 75 % ശേഷിയില്‍ പ്രവര്‍ത്തിക്കാം. എല്ലാ ജീവനക്കാരും ഉപഭോക്താക്കളും വാക്സിനെടുത്തവരാകണം.
28. എല്ലാ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിക്കാം. എല്ലാ ജീവനക്കാരും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവരാകണം.
29. ക്ലീനിങ്, ആതിഥേയ മേഖലയിലുള്ള കമ്പനികള്‍ക്ക് പ്രവര്‍ത്തന സമയങ്ങളില്‍ പൂര്‍ണതോതില്‍ സേവനം നല്‍കാം. എന്നാല്‍ വാക്‌സീന്‍ എടുത്ത ജീവനക്കാരെ മാത്രമേ ജോലി ഏല്‍പ്പിക്കാവൂ. ന്മ വീടുകളില്‍ സേവനം നല്‍കുമ്പോഴും വാക്‌സീനെടുത്ത ജീവനക്കാരെ വേണം നിയോഗിക്കാന്‍.