നവകേരള സദസ്; തദ്ദേശസ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി
 



കൊച്ചി: നവകേരളാ സദസിനായി പണം ചെലവഴിക്കണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. സര്‍ക്കാര്‍ ഉത്തരവ് മുനിസിപ്പാലിറ്റി ആക്ട് മറികടന്നുകൊണ്ടുള്ളതാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും കോടതി പരാമര്‍ശമുണ്ടായി. പണം അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കാന്‍ മുന്‍സിപ്പാലിറ്റി ആക്ട് പ്രകാരം സര്‍ക്കാരിന് അധികാരമില്ലെന്നും കോടതി വിലയിരുത്തി.

നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങള്‍ പണം നല്‍കണമെന്ന ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. സ്‌പോണ്‍സര്‍ഷിപ്പിലൂടെയും മറ്റും ജില്ലാ ഭരണകൂടം പണം ചെലവഴിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവടക്കം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശമുണ്ടായത്.

വാര്‍ഷിക ഫണ്ട് പരിധി നിശ്ചയിക്കാന്‍ മാത്രമെ നിയമപ്രകാരം സര്‍ക്കാരിന് അധികാരമുള്ളൂവെന്നും കോടതി വ്യക്തമാക്കുന്നു. സര്‍ക്കാരിന് ഇത്തരമൊരു ഉത്തരവ് എങ്ങനെ ഇറക്കാനാകുമെന്ന് ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. നിര്‍ബന്ധിത പണപ്പിരിവല്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരിച്ചു. കൗണ്‍സിലിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം എന്നായിരുന്നു സര്‍ക്കാര്‍ വാദം.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media