ഉറവിടം വെളിപ്പെടുത്തിയിട്ടില്ലാത്ത തുക ബാങ്ക് അക്കൗണ്ടില്‍ ഉണ്ടൊ വന്‍ തുക നികുതിയായി നല്‍കേണ്ടി വരും.
ഉറവിടം വെളിപ്പെടുത്താത്ത പണം കൈയിലുണ്ടോ. ഉയര്‍ന്ന നികുതി നല്‍കേണ്ടി വരും. കഴിഞ്ഞ വര്‍ഷം ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റ് ആയ വന്‍ തുക നികുതി റിട്ടേണില്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നല്‍കണം ഭീമന്‍ നികുതി. ആദായ നികുതി വകുപ്പ് ഉറവിടം വെളിപ്പെടുത്താത്ത തുക കണ്ടെത്തിയാല്‍ 85 ശതമാനം വരെ നികുതിയാണ് ഈടാക്കുക.
ആദായ നികുതി നിയമം അനുസരിച്ച്, നികുതിദായകരുടെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുന്ന നിശ്തിച പരിധിയില്‍ കൂടുതല്‍ ഉള്ള ഏത് തുകയ്ക്കും നികുതി നല്‍കണം. നികുതി ഇളവുകള്‍ ഉള്ള തുകക്ക് ഇത് ബാധകമാകില്ല. ബാങ്ക് അക്കൗണ്ടില്‍ ഉറവിടം വെളിപ്പെടുത്താത്ത തുക കണ്ടെത്തിയാല്‍ ഈ തുകയുടെ ഭൂരിഭാഗവും നികുതിയായി നല്‍കേണ്ടി വരും.
ശമ്പളം, ഹൗസ് പ്രോപ്പര്‍ട്ടി, ബിസിനസ്സ് , മറ്റ് വരുമാനം- മൂലധന നേട്ടം, മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളില്‍ ആണ് ആദായ നികുതി നല്‍കേണ്ടത്. ഇത്തരത്തില്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് ആകുന്ന നികുതി വിധേയമായ തുകക്ക് നികുതി അടയ്ക്കേണ്ടതുണ്ട്. .
ആദായനികുതി നിയമ പ്രകാരം സ്വര്‍ണത്തിനും ഈ നികുതി ബാധകമാണ്., ഒരു വ്യക്തി കഴിഞ്ഞ വര്‍ഷം പണമോ സ്വര്‍ണ്ണമോ ആഭരണങ്ങളോ മറ്റ് വിലയേറിയ വസ്തുക്കളോ കൈവശപ്പെടുത്തിയിട്ടുണ്ടെ ങ്കിലും ഉറവിടം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നികുതി ബാധ്യത ഉണ്ട്. ഇത്തരം ഉറവിടം വ്യക്തമാക്കാത്ത പണത്തിനും വിലപിടിപ്പുള്ള വസ്തുക്കള്‍ക്കും 83.25 ശതമാനം നികുതി ഈടാക്കാം ഇതില്‍ 60 ശതമാനം നികുതിയാണ്. 25 ശതമാനം സര്‍ചാര്‍ജും ആറു ശതമാനം പിഴയുമാണ്. അതേസമയം അക്കൗണ്ടില്‍ ക്രെഡിറ്റ് ആയ തുക, അല്ലെങ്കില്‍ വരുമാനം സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് ആദായ നികുതി റിട്ടേണില്‍ ഉള്‍പ്പെടുത്തിയാലും പിഴ നല്‍കേണ്ടി വരില്ല.