കൊവിഡ്: ഡെല്‍ഹിയില്‍ അനാഥരായത് 268 കുട്ടികളെന്ന് സംസ്ഥാന സര്‍ക്കാര്‍.
ഡെല്‍ഹി: കൊവിഡ് മൂലം സംസ്ഥാനത്ത് അനാഥരായത് 268 കുട്ടികളെന്ന് ഡെല്‍ഹി സര്‍ക്കാര്‍. സംസ്ഥാനത്തെ വനിതാ ശിശു വികസന വകുപ്പിന്റെ സര്‍വേയിലാണ് കണ്ടെത്തല്‍. കൊവിഡ് വ്യാപനം ആരംഭിച്ചത് മുതല്‍ 5500 കുട്ടികള്‍ക്കാണ് മാതാപിതാക്കളില്‍ ഒരാളെ നഷ്ടമായിരിക്കുന്നതെന്ന് ഡബ്ലിയു സി ഡി ഡയറക്ടര്‍ രശ്മി സിംഗ് പറഞ്ഞു. കൊവിഡ് കൂടാതെ മറ്റ് രോഗബാധയെ തുടര്‍ന്ന് 268 കുട്ടികള്‍ക്ക് മാതാപിതാക്കളെ നഷ്്ടമായി. ഇവരില്‍ അവിവാഹിതരായ അമ്മമാരുടെ മക്കളും അച്ഛന്‍ ഉപേക്ഷിച്ചു പോയ കുട്ടികളും ഉള്‍പ്പെടുന്നു. അമ്മ മരിച്ചുപോയതിനാലും പിതാവിനെ കണ്ടെത്താന്‍ സാധിക്കാത്തതിനാലും ഇവര്‍ അനാഥരായി. രശ്മി സിംഗ് പറഞ്ഞു.
കൊവിഡിനെ തുടര്‍ന്ന് അനാഥരായ കുഞ്ഞുങ്ങള്‍ക്ക് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സഹായം പ്രഖ്യാപിച്ചിരുന്നു. മാതാപിതാക്കളെയോ ഇവരില്‍ ഒരാളെയോ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് പ്രതിമാസം 2500 രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചിരുന്നു. അതേസമയം പകര്‍ച്ചവ്യാധിയുടെ സമയത്ത് മറ്റ് രോഗബാധകളാല്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. അവരുടെ വിദ്യാഭ്യാസവും ജീവിതചെലവുമുള്‍പ്പെടെ സര്‍ക്കാര്‍ വഹിക്കും. ഈ കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്ഷേമപദ്ധതികള്‍ തയ്യാറാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.