ഡിജിറ്റല്‍ പേയ്മെന്റ് സൊല്യൂഷനായ ഇ-റൂപ്പിക്ക് പ്രാധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും.


 

ന്യൂഡെല്‍ഹി:ഡിജിറ്റല്‍ പേയ്മെന്റ് സൊല്യൂഷനായ ഇ-റൂപ്പിക്ക് പ്രാധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തുടക്കം കുറിക്കും. വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയായിരിക്കും ഇ-റൂപ്പിയുടെ പ്രകാശനം നിര്‍വഹിക്കുക. പൂര്‍ണമായും ഇന്ത്യയെ ഡിജിറ്റലാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ പദ്ധതി.

ഡിജിറ്റല്‍ പേയ്മെന്റിനുള്ള പണരഹിതവും സമ്പര്‍ക്കരഹിതവുമായ ഉപകരണമാണ് ഇ-റൂപ്പി. ഇത് ഒരു ക്യുആര്‍ കോഡ് അല്ലെങ്കില്‍ എസ്എംഎസ് സ്ട്രിംഗ് അധിഷ്ഠിത ഇ-വൗച്ചര്‍ ആണ്. ഈ തടസ്സമില്ലാത്ത ഒറ്റത്തവണ പേയ്മെന്റ് സംവിധാനത്തിന്റെ ഉപയോക്താക്കള്‍ക്ക് കാര്‍ഡ്, ഡിജിറ്റല്‍ പേയ്മെന്റ് ആപ്പ് അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ആക്സസ് ഇല്ലാതെ സേവന ദാതാവില്‍ വൗച്ചര്‍ റിഡീം ചെയ്യാന്‍ കഴിയും. സാമ്പത്തിക സേവന വകുപ്പ്, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ഇ-റൂപ്പി സേവനങ്ങളുടെ സ്‌പോണ്‍സര്‍മാരെ ഗുണഭോക്താക്കളുമായും സേവനദാതാക്കളുമായും ഒരു ഫിസിക്കല്‍ ഇന്റര്‍ഫേസ് ഇല്ലാതെ ഡിജിറ്റല്‍ രീതിയില്‍ ബന്ധിപ്പിക്കുന്നു. ഇടപാട് പൂര്‍ത്തിയായതിനുശേഷം മാത്രമേ സേവന ദാതാവിന് പണമടയ്ക്കാന്‍ കഴിയൂ എന്നും ഇത് ഉറപ്പാക്കുന്നു. പ്രീ-പെയ്ഡ് ആയതിനാല്‍, ഒരു ഇടനിലക്കാരന്റെയും പങ്കാളിത്തമില്ലാതെ സേവന ദാതാവിന് സമയബന്ധിതമായി പണമടയ്ക്കുന്നതും ഇത് ഉറപ്പ് നല്‍കുന്നു.

ക്ഷേമ സേവനങ്ങളുടെ ചോര്‍ച്ചയില്ലാത്ത വിതരണം ഉറപ്പാക്കുന്ന ദിശയിലുള്ള ഒരു വിപ്ലവകരമായ സംരംഭമായി ഇത് മാറുമെന്ന് പ്രതീക്ഷിക്കുന്നു. മാതൃ -ശിശു ക്ഷേമ പദ്ധതികള്‍, ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍, ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന, വളം സബ്‌സിഡികള്‍ തുടങ്ങിയ പദ്ധതികള്‍ക്കു കീഴില്‍ മരുന്നുകളും പോഷകാഹാര പിന്തുണയും നല്‍കുന്ന പദ്ധതികള്‍ക്കു കീഴില്‍ സേവനങ്ങള്‍ നല്‍കാനും ഇത് ഉപയോഗിക്കാം. അവരുടെ ജീവനക്കാരുടെ ക്ഷേമത്തിന്റെയും കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്ത പരിപാടികളുടെയും ഭാഗമായി ഈ ഡിജിറ്റല്‍ വൗച്ചറുകള്‍ പ്രയോജനപ്പെടുത്താം.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media