ഭര്‍തൃവീട്ടില്‍ നിരന്തരം പീഢനത്തിനിരയായെന്ന്
മോഡല്‍ ഷഹനയുടെ ഡയറിക്കുറിപ്പ് 



കോഴിക്കോട്: ചെറുവത്തൂരിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ മോഡല്‍ ഷഹന ഭര്‍ത്താവില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും നിരന്തരം പീഡനത്തിനിരയായിരുന്നെന്ന് വ്യക്തമാക്കി ഡയറിക്കുറിപ്പുകള്‍. വിവാഹം കഴിച്ച് ഇരുപത് ദിവസത്തിന് ശേഷം ഷഹന എഴുതിത്തുടങ്ങിയ ഡയറിക്കുറിപ്പുകളാണ് പുറത്ത് വന്നിരിക്കുന്നത്. സെന്‍ജു എന്ന് ഷഹന വിളിക്കുന്ന സജാദും സജാദിന്റെ വീട്ടുകാരും ഉപദ്രവിച്ചതിനെക്കുറിച്ചും പട്ടിണിക്കിട്ടതിനെക്കുറിച്ചും, അനുഭവിച്ച സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ചും ഡയറിയില്‍ ഷഹന എഴുതിയിട്ടുണ്ട്.
വീട്ടില്‍ നിന്ന് പലപ്പോഴും ഭക്ഷണം കിട്ടാറില്ലെന്നും ഇന്ന് കഴിച്ചത് രണ്ട് കഷണം ബ്രെഡ് മാത്രമാണെന്നുമാണ് ഷഹന ഡയറിയില്‍ എഴുതിയിരിക്കുന്നത്. സെന്‍ജുവിന്റെ ഉമ്മയ്ക്ക് വേണ്ടത് ജോലിക്കാരിയെ ആണ്, മരുമകളെ അല്ല. അവര്‍ക്ക് എന്നെ കുറ്റം പറഞ്ഞ് കൊന്നാലെ സമാധാനം ആവൂ. വീട്മാറാമെന്ന് സെന്‍ജു പറഞ്ഞിട്ടുണ്ട്. എന്നാണ് ഡയറിയുടെ തുടക്കത്തില്‍ ഷഹ്ന എഴുതിയിട്ടുള്ളത്. 'എനിക്ക് ആരും ഇല്ല. ഒരു കാരണവും ഇല്ലാതെ എന്നെ കുറേ തല്ലി. ഞാന്‍ അവനെ മാത്രം വിശ്വസിച്ച് വന്നതാണ് ഈ വീട്ടില്‍. എന്നിട്ട് സെന്‍ജു പോലും എന്നെ ഇത്തിരി പോലും മനസ്സിലാക്കിയില്ല. 
ഈ വീട്ടില്‍ എനിക്ക് ഒരു വേലക്കാരിയുടെ സ്ഥാനം പോലും ഇല്ല. ഞാന്‍ വെറും വേസ്റ്റ്. സെന്‍ജു പോലും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. സെന്‍ജു ഞാന്‍  വിചാരിക്കും പോലെ ഒരാളല്ല.'

മഹറിന്റെ പേര് പറഞ്ഞ് സെന്‍ജുവിന്റെ വീട്ടില്‍ നിരന്തരം വഴക്കാണെന്നും മഹര്‍ വിറ്റ് പണം സെന്‍ജുവിന്റെ ഉമ്മയ്ക്ക് കൊടുത്തെന്നും ഷഹന എഴുതിയിട്ടുണ്ട്. വീട് മാറാമെന്ന് ഭര്‍ത്താവുമായി ആലോചിച്ച് തീരുമാനം എടുത്തെന്നാണ് മറ്റൊരു ദിവസത്തെ കുറിപ്പിലുള്ളത്.
'സെന്‍ജു എന്നെ കുറേ തല്ലി. സെന്‍ജുവും വീട്ടുകാരും കൂടി എന്റെ അടുത്ത് വഴക്കുണ്ടാക്കി. ഇങ്ങനെ പോയാല്‍ ഞാന്‍ ഉണ്ടാവില്ല, സെന്‍ജു എന്റെ കൂടെ ഉണ്ടാവും എന്ന് ഞാന്‍ കരുതി. ഇപ്പോള്‍ സെന്‍ജു പോലും കൂടെ ഇല്ല. എനിക്ക് മെന്റലാവും. ഇതുവരെ ഉമ്മയോട് ഒന്നും പറഞ്ഞിട്ടില്ല. എന്റെ ഉമ്മ എന്നെ സ്നേഹിച്ച പോലെ ഇതുവരെ എന്നെ ആരും സ്നേഹിച്ചിട്ടില്ല.'
സന്‍ജുവിന്റെ കയ്യില്‍ പൈസ ഇല്ലെന്നും സെന്‍ജുവിന് ഇപ്പോള്‍ വീട്ടുകാരാണ് വലുതെന്നും ഞാന്‍ ഇപ്പോള്‍ വെറും സീറോ ആയെന്നും തീര്‍ത്തും ഒറ്റപ്പെട്ട് പോയെന്നും കിറ്റി എന്ന് വിളിക്കുന്ന ഡയറിയില്‍ ഷഹന കുറിച്ചിട്ടുണ്ട്. ഷഹനയുടെ സഹോദരന്‍ ബിലാലിന് ചെറുവത്തൂരിലെ വീട്ടില്‍ നിന്നാണ് യറി കിട്ടിയത്. സഹോദരന്‍ ഡയറി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media